തൊടുപുഴ: മാതാവിെൻറ ആൺസുഹൃത്തിെൻറ ക്രൂരമര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന ഏ ഴുവയസ്സുകാരെൻറ ആരോഗ്യനില അതിഗുരുതരമായി തുടരുന്നു. വെൻറിലേറ്ററിലുള്ള കുട്ടി ക്ക് ദ്രവരൂപത്തിലെ ഭക്ഷണം നൽകാൻ ശ്രമിച്ചെങ്കിലും പ്രതികരിച്ചില്ലെന്ന് ഡോക്ടർ മാർ പറഞ്ഞു.
വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് കുട്ടിയുള്ളത്. അത്ഭുതങ് ങൾ സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ആശുപത്രി അധികൃതരും ബന്ധുക്കളും.കുട്ടിയുടെ ആരോഗ്യസ്ഥിതി വിലയിരുത്താൻ ഇടുക്കി കലക്ടർ എച്ച്. ദിനേശൻ കോലഞ്ചേരി മെഡിക്കൽ കോളജിലെത്തി. ഡോക്ടർമാരുമായും ബന്ധുക്കളുമായും അദ്ദേഹം സംസാരിച്ചു. സർക്കാർ നിയോഗിച്ച മെഡിക്കൽ ബോർഡുമായും ബന്ധപ്പെട്ട് ആശുപത്രി അധികൃതർ ചികിത്സപുരോഗതി വിലയിരുത്തുന്നുണ്ട്.
അതിനിടെ കുട്ടിയുടെ ഇളയ സഹോദരനെ ഇടുക്കി ചൈൽഡ് വെൽെഫയർ കമ്മിറ്റി അംഗങ്ങൾ കോലഞ്ചേരി ആശുപത്രിയിൽ സന്ദർശിച്ചു. മാതാവിെൻറ സുഹൃത്ത് ചേട്ടനെ തല്ലുകയും അടിക്കുകയും കണ്ണിനിടിക്കുകയും ചെയ്തതായി കുട്ടിയുടെ സഹോദരൻ ഇവരോടും ആവർത്തിച്ചു.
നാലു വയസ്സുകാരനായ കുട്ടി ഇപ്പോൾ വല്യമ്മയുടെ സംരക്ഷണയിലാണ് . കേസിലെ പ്രതി അരുൺ ആനന്ദ് മുട്ടം ജില്ല ജയിലിൽ റിമാൻഡിലാണ്. ബുധനാഴ്ച അർധരാത്രിയോടെയാണ് അരുൺ കുട്ടിയെ ക്രൂരമർദനത്തിന് ഇരയാക്കിയത്. തൊടുപുഴയിലെ ആശുപത്രിയിലെത്തിക്കുേമ്പാൾ അതിഗുരുതരാവസ്ഥയിലായിരുന്നു കുട്ടി. തുടർന്ന് വിദഗ്ധ ചികിത്സക്കായി കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.