തൊടുപുഴ: മാതാവിെൻറ ആൺസുഹൃത്തിെൻറ സമാനതകളില്ലാത്ത ക്രൂരതക്കിരയായ ഏഴു വയസ്സ ുകാരെൻറ ജീവനുവേണ്ടിയുള്ള പ്രാർഥനയിലാണ് മനസ്സാക്ഷിയുള്ളവരെല്ലാം. മാതാവിനൊ പ്പം കഴിയുന്ന പ്രതി അരുൺ ആനന്ദിെൻറ പീഡനത്തിനിരയായ കുട്ടി അതിഗുരുതരാവസ്ഥയിൽ തു ടരുകയാണ്. കോലഞ്ചേരി മെഡിക്കൽ കോളജിലെ വെൻറിലേറ്ററിൽ കഴിയുന്ന കുട്ടിയുടെ ജീവൻ രക്ഷിക്കാനുള്ള കഠിനശ്രമത്തിലാണ് ഡോക്ടർമാരുടെ സംഘം.
കുട്ടിക്ക് മസ്തിഷ്ക മര ണം സംഭവിച്ചെന്ന പ്രചാരണം തെറ്റാണെന്നും വെൻറിലേറ്ററിൽ തുടരുമെന്നും സർക്കാർ നിയോഗ ിച്ച മെഡിക്കൽ ബോർഡ് വ്യക്തമാക്കി. ഏഴു വയസ്സുകാരെൻറ നാലുവയസ്സുള്ള അനുജനെ പ്രതി അ രുൺ ആനന്ദ് ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ ജനനേന്ദ്രിയത്തിന് വീക്കമുണ്ട്. ഏഴു വയസ്സുകാരനെയും ഇത്തരത്തിൽ ദുരുപയോഗം െചയ്തിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഇതോടെ വധശ്രമം, ബാലാവകാശ നിയമം എന്നിവക്ക് പുറമെ പോക്സോ കുറ്റംകൂടി ഇയാൾക്കെതിരെ ചുമത്തി.
ബുധനാഴ്ച അർധരാത്രിയോടെയാണ് കുമാരമംഗലത്തെ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഏഴു വയസ്സുകാരനെ അരുൺ മൃഗീയമായി മർദിച്ചത്. അനിയനെ മൂത്രമൊഴിപ്പിച്ചു കിടത്താത്തതിെൻറ പേരിലായിരുന്നു മർദനം. പ്രതി ലൈംഗികമായ കുറ്റകൃത്യത്തിൽ ഏർപ്പെട്ടിരുന്നതായി വ്യക്തമായതായി ജില്ല പൊലീസ് മേധാവി വേണുഗോപാൽ അറിയിച്ചു. ശാസ്ത്രീയ തെളിവുകളടക്കം ശേഖരിച്ചിട്ടുണ്ട്. യുവതിയുടെയും ഇളയകുട്ടിയുടെയും മൊഴികളും സംഭവസ്ഥലത്തുനിന്ന് ലഭിച്ച തെളിവുകളുമെല്ലാം പോക്സോ കുറ്റം ചുമത്താൻ പര്യാപ്തമാണ്. സാക്ഷിമൊഴികളുമുണ്ട്. പ്രതിയും കുറ്റം സമ്മതിച്ചു. നാലുവയസ്സുകാരനെ ദുരുപയോഗിച്ചത് സംബന്ധിച്ച് ചൈൽഡ് വെൽെഫയർ കമ്മിറ്റിയും അന്വേഷിക്കും.
കോട്ടയം മെഡിക്കൽ കോളജിലെ ന്യൂറോ വിദഗ്ധൻ ഡോ. ടിനു രവി എബ്രഹാം, ഡോ. ഹാരിസ്, പീഡിയാട്രിക്സ് വിഭാഗത്തിലെ ഡോ. ജിജി, ഡോ. അദിയ എന്നിവരുൾെപ്പട്ട സംഘമാണ് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയെ പരിശോധിച്ചത്. ലഭ്യമായതിൽ െവച്ച് ഏറ്റവും മികച്ച ചികിത്സയാണ് ലഭിക്കുന്നത്. ഇവിടെനിന്ന് മാറ്റേണ്ട കാര്യമില്ല. അതിനുള്ള ആരോഗ്യ സ്ഥിതിയിലുമല്ല, കുട്ടി. തലക്കേറ്റ മുറിവാണ് അപകടകരമായത്. പഴയതും പുതിയതുമായ നിരവധി മുറിവുകളും ദേഹത്തുണ്ട്. പഴയ മുറിവുകളെക്കുറിച്ച് വ്യക്തത വരാൻ ഫോറൻസിക് പരിശോധന വേണ്ടിവരും. തലച്ചോറിലെ രക്തയോട്ടം കുറവാണ്.
ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് പ്രതിയെന്നും കുട്ടിയുടെ മാതാവ് പ്രോസിക്യൂഷന് അനുകൂലമായാണ് മൊഴി നൽകിയതെന്നും പൊലീസ് അറിയിച്ചു. ഇയാളെ ഭയന്നാണ് യുവതി ആദ്യം ഒന്നും തുറന്നു പറയാതിരുന്നത്. ഇവരുടെ ആദ്യ ഭർത്താവിെൻറ മരണവുമായി ബന്ധപ്പെട്ട് പരാതികളില്ലെങ്കിലും ദുരൂഹതയുണ്ടോയെന്ന് പരിശോധിക്കും. ആദ്യ ഭർത്താവിെൻറ മരണശേഷമാണ് അരുൺ ആനന്ദും കുട്ടിയുടെ മാതാവും അടുപ്പത്തിലാവുന്നതെന്നാണ് പ്രാഥമിക നിഗമനം.
അനിയനെ മൂത്രമൊഴിപ്പിച്ചു കിടത്താത്തതിെൻറ പേരിലായിരുന്ന ബുധനാഴ്ച കുട്ടിയെ മർദിച്ചത്. ആദ്യം അടിവയറ്റിൽ ചവിട്ടി. നിലവിളിച്ചതോടെ, കട്ടിലിലേക്ക് വലിച്ചെറിഞ്ഞു. ഇതിൽ അലമാരയുടെ മൂലയിലിടിച്ചു തലയോട്ടി ഒന്നരയിഞ്ച് നീളത്തിൽ പൊട്ടി. നിലത്തുവീണ കുട്ടിയെ പിന്നീട് അടിക്കുകയും ഇടിക്കുകയും ചെയ്തുവെന്നും പ്രതി സമ്മതിച്ചു. ഉടുമ്പന്നൂർ സ്വദേശി യുവതിയും അരുണും യുവതിയുടെ രണ്ട് ആൺമക്കളോടൊപ്പമായിരുന്നു താമസം.
മകനെ മർദിക്കുന്നത് തടയാൻ ശ്രമിച്ച അമ്മക്കും മർദനമേറ്റതായി മൊഴിയുണ്ട്. ഇളയ കുട്ടിക്കും മർദനമേറ്റിട്ടുണ്ട്. വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത പ്രതിയെ തെളിവെടുപ്പിന് ശേഷം ശനിയാഴ്ച വൈകീേട്ടാടെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് െചയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.