കൊച്ചി: മുൻ മന്ത്രി തോമസ് ചാണ്ടി ഡയറക്ടറായ കമ്പനിക്കെതിരായ കേസും എഫ്.ഐ.ആറും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് ഹൈകോടതി മാറ്റി. ജൂലൈ ആറിലേക്കാണ് മാറ്റിയത്.
എം.പി ഫണ്ട് ഉപയോഗിച്ച് റോഡ് നിര്‍മിച്ചത് തോമസ് ചാണ്ടിയുടെ റിസാർട്ടിന് വേണ്ടിയാണെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ സ്വദേശി തീക്കാടന്‍ സുഭാഷ് സമര്‍പ്പിച്ച ഹരജിയില്‍ കോട്ടയം വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ഈ ഉത്തരവിനെ തുടര്‍ന്നെടുത്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് തോമസ് ചാണ്ടിയുടെ കമ്പനി ഹൈകോടതിയെ സമീപിച്ചത്. റോഡ് നിര്‍മ്മിച്ചത് പൊതുജനത്തിന് വേണ്ടിയാണെന്ന് പ്രഥമദൃഷ്ട്യാ തോന്നുന്നില്ലെന്ന് വാദത്തിനിടെ കോടതി വാക്കാല്‍ പരാമര്‍ശം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.