തിരുവനന്തപുരം: എ.കെ ശശീന്ദ്രെൻറ രാജിയോടെ ഒഴിവു വന്ന മന്ത്രിസ്ഥാനം വിട്ടുകൊടുക്കില്ലെന്ന് എൻ.സി.പി കുട്ടനാട് എം.എൽ.എ തോമസ് ചാണ്ടി. എൻ.സി.പിക്ക് അവകാശപ്പെട്ട മന്ത്രിസ്ഥാനമാണത്. മുഖ്യമന്ത്രി വകുപ്പ് കൈവശം വെക്കുന്നതിൽ തെറ്റില്ല. എന്നാൽ വകുപ്പ് മറ്റാർക്കും വിട്ടുനൽകാൻ അനുവദിക്കില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു.
ശശീന്ദ്രനെതിരായുള്ള ആരോപണത്തിൽ ഗൂഢാലോചനയുണ്ടെന്ന് കരുതുന്നില്ല. അന്വേഷണത്തിൽ അദ്ദേഹം കുറ്റവിമുക്തനാണെന്ന് തെളിഞ്ഞാൽ ആ നിമിഷം മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുവരാം. പാർട്ടി ആവശ്യപ്പെട്ടാൽ മന്ത്രിസ്ഥാനം ഏറ്റെടുക്കാൻ തയാറാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഒഴിവുവന്ന മന്ത്രിസ്ഥാനം എൻ.സി.പിക്കുള്ളതാണെന്ന് സി.പി.എം സംസ്ഥാന അധ്യക്ഷൻ കോടിയയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം വൃക്തമാക്കിയിരുന്നു. എൻ.സി.പിയുടെ മന്ത്രിയെ പാർട്ടി തീരുമാനിക്കുമെന്നും തോമസ് ചാണ്ടി പറഞ്ഞു. ശശീന്ദ്രെൻറ രാജിയെ തുടർന്നുള്ള രാഷ്ട്രീയ സാഹചര്യവും തുടർനിലപാടുകളും ആലോചിക്കുന്നതിന് എൻ.സി.പി സംസ്ഥാന നേതൃയോഗം ഇന്ന് ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.