തിരുവനന്തപുരം: കംട്രോളർ-ഒാഡിറ്റർ ജനറലിന് കിഫ്ബിയുടെ വരവുചെലവുകണക്കുകൾ ഓഡിറ്റ് ചെയ്യാൻ പൂർണ അധികാരമുെണ്ടന്നും ഇതുപ്രകാരം ഓഡിറ്റ് നടക്കുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രി ഡോ. തോമസ് െഎസക്. രണ്ടു ഘട്ടങ്ങളിലായി അക്കൗണ്ടൻറ് ജനറലിെൻറ രണ്ട് ടീം കിഫ്ബിയിൽ പരിശോധന നടത്തുകയും സംശയങ്ങൾ ഓഡിറ്റ് ക്വറികളായി നൽകുകയും ചെയ്തു. അവക്ക് കിഫ്ബി അധികാരികൾ മറുപടിയും നൽകി. ഈ ക്വറികളിലൊന്നും പൂർണവിവരം തന്നില്ലെന്ന ആക്ഷേപം ഓഡിറ്റ് ടീം ഉന്നയിച്ചിട്ടില്ല. കിഫ്ബി സി.എ.ജി ഓഡിറ്റിന് പുറത്താണെന്ന പ്രചാരണം ദുരുപദിഷ്ടമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കിഫ്ബി നിയമം അനുശാസിക്കുന്ന സ്റ്റാറ്റ്യൂട്ടറി ഓഡിറ്റും നടക്കുന്നുണ്ട്. അന്താരാഷ്ട്ര ഒാഡിറ്ററെ കൂടി നിയോഗിക്കാനും കിഫ്ബി തീരുമാനിച്ചിട്ടുണ്ട്. അന്തർദേശീയ വിപണിയിൽനിന്ന് വായ്പ വാങ്ങുകയും തിരിച്ചടക്കുകയുമൊക്കെ ചെയ്യുന്ന സ്ഥാപനം എന്ന നിലയിലാണ് ഈ തീരുമാനം.
സി.എ.ജിയുടെ അധികാരവും ഉത്തരവാദിത്തവും നിർണയിക്കുന്ന ഡി.പി.സി നിയമം 1971 ലെ 14(1) വകുപ്പ് പ്രകാരം സർക്കാറിെൻറ സഞ്ചിതനിധിയിൽനിന്ന് ഗ്രാേൻറാ വായ്പയോ ലഭിക്കുന്ന ഏതൊരു അതോറിറ്റിയും സ്ഥാപനവും സി.എ.ജിക്ക് ഓഡിറ്റ് ചെയ്യാം. സംസ്ഥാന സർക്കാർ നൽകിയ കത്തിലും ഇത് വിശദമാക്കിയിട്ടുണ്ട്. സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് സി.എ.ജി ഓഡിറ്റിന് പകരമല്ല. സി.എ.ജി ഓഡിറ്റിനെ ഒരുതരത്തിലും പരിമിതപ്പെടുത്തുന്നുമില്ലെന്നും ധനമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.