തിരുവനന്തപുരം: സംസ്ഥാനത്ത് ചരക്കു സേവന നികുതി (ജി.എസ്.ടി)യുടെ മറവിൽ വൻതോതിൽ നിക ുതി തട്ടിപ്പ് നടക്കുന്നുണ്ടെന്ന് ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക് നിയമസഭയിൽ അറിയി ച്ചു. ആന്വല്‍ റിട്ടേണ്‍ കിട്ടിയാല്‍ മാത്രമേ ഇക്കാര്യത്തിൽ കൃത്യമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂ. ജി.എസ്.ടി നടപ്പാക്കിയതിനുശേഷം ആദ്യമായി സംസ്ഥാനവ്യാപകമായി വ്യാപാരസ്ഥാപനങ്ങളിൽ റവന്യൂ ഇൻറലിജൻസ് വിഭാഗം കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന നടത്തി. 20 കോടിയിലേറെ വിറ്റുവരവുള്ള 20 വ്യാപാരികളുടെ 57 കടകളിലായിരുന്നു പരിശോധന. 65-70 കോടിയുടെ നികുതി വെട്ടിപ്പാണ് പ്രാഥമികമായി കണ്ടെത്തിയത്. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
മൂന്നു മാസത്തിനുള്ളില്‍ നികുതി അടയ്ക്കാതെ കൈയില്‍ സൂക്ഷിച്ചാല്‍ കൈവശം െവച്ച തുകയുടെ രണ്ടുമടങ്ങ് പിഴയായി ഈടാക്കും. ആറുമാസമായിട്ടും ടാക്സ് റിട്ടേണ്‍ ഫയല്ചെയ്യാത്തതും ശ്രദ്ധയിൽെപട്ടിട്ടുണ്ട്. വാറ്റ് നികുതി അടയ്ക്കാത്തവര്‍ക്കും നിയമ നടപടി നേരിടുന്നവര്‍ക്കും പിഴപ്പലിശ കൂടാതെ ഒറ്റത്തവണ നികുതി മാത്രം അടച്ച് തീര്‍പ്പാക്കാവുന്നതാണ്. ഉല്പന്നങ്ങളുടെ നികുതിയെക്കാള്‍ ഉയര്‍ന്ന നികുതിയാണ് അസംസ്കൃത വസ്തുക്കള്‍ക്കുള്ളത്. ഇത് പലപ്പോഴും ഉല്പാദകരെ നഷ്ടത്തിലാക്കുന്നു. ഇത് ഏകീകരിക്കുന്നത് ജി.എസ്.ടി കൗണ്‍സിലിെൻറ ശ്രദ്ധയില്‍പെടുത്തും.
ജി.എസ്.ടി നടപ്പാക്കിയതോടെ സ്വര്‍ണ വ്യാപാര രംഗത്ത് 220 കോടിരൂപയുടെ നികുതി നഷ്ടം ഉണ്ടായി. ബില്ലുകള്‍ നല്കാതെയുള്ള സ്വര്‍ണ വില്പന വര്‍ധിച്ചുവരുന്നുണ്ട്. സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുപോകുന്നതിന് ഇ-വേ ബില്‍ വേണ്ടാത്തതിനാല്‍ സ്യൂട്ട്കേസുകളിലാക്കി വീടുകള്‍തോറും വിൽപന നടത്തുന്ന സംഘം സജീവമാണ്. കണക്കില്‍പെടാത്ത സ്വര്‍ണാഭരണങ്ങള്‍ വ്യാപാരികളുടെ കൈകളില്‍ എത്തില്ലെന്ന് ഉറപ്പാക്കാന്‍ കര്‍ശന പരിശോധനക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രളയ സെസിലൂടെ പ്രതിവര്‍ഷം 600 കോടി അധിക വരുമാനം പ്രതീക്ഷിക്കുന്നതായും മന്ത്രി തോമസ് ഐസക് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.