കത്​വ: ​പ്രതിഷേധവുമായി െഎസക്കും ബൽറാമും


തിരുവനന്തപുരം: ജമ്മുകാശ്​മീരിൽ ഏട്ട്​ വയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷപ്രതികരണവുമായി ധനമന്ത്രി തോമസ്​ ​െഎസക്കും തൃത്താല എം.എൽ.എ വി.ടി ബൽറാമും. ഫേസ്​ബുക്കിലുടെയാണ്​ ഇരുവരും കത്​വ സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയത്​.

 കശ്​മീരിൽ ആസിഫ എന്ന ഒാമനത്തം വിട്ടുമാറാത്ത പിഞ്ചുകുട്ടിയെ കൊലപ്പെടുത്തിയവരും അവരെ ന്യായീകരിക്കുന്ന ബി.ജെ.പി നേതാക്കൻമാരും ഇന്ത്യയുടെ അന്തസിന്​ ഏൽപ്പിക്കുന്ന മുറിവ്​ ഒരിക്കലും ഉണങ്ങുന്നതല്ലെന്ന്​ ​െഎസക്​ കുറിച്ചു. മുസ്ലീമായിരിക്കുക എന്നത്​ മഹാപാതകമായി മാറുന്ന ഇൗ രാജ്യത്തെ ഒാർത്ത്​ ഭയവും അപമാനവും തോന്നുന്നുവെന്നായയിരുന്നു ബൽറാമി​​​​െൻറ ഫേസ്​ബുക്ക്​ പോസ്​റ്റ്​ .

തോമസ്​ ​െഎസക്കി​​​െൻറ ഫേസ്​ബുക്ക്​ പോസ്​റ്റി​​​െൻറ പൂർണ്ണരൂപം
 

ലോകത്തിന് മുന്നില്‍ ഇത് എത്രാമത്തെ തവണയാണ് ഇന്ത്യന്‍ ജനതയെ ബി ജെ പി നാണം കെടുത്തുന്നത്? മനുഷ്യത്വത്തിന് മുന്നില്‍ നരമേധം നടത്തുകയാണവര്‍. ആസിഫ എന്ന ഓമനത്തം വിട്ടുമാറാത്ത പിഞ്ചുകുട്ടിയെ കാശ്മീരില്‍ ക്രൂരമായി കൊലപ്പെടുത്തിയവരും അവരെ ന്യായീകരിക്കുന്ന ബി ജെ പി നേതാക്കന്മാരും ഇന്ത്യയുടെ അന്തസ്സിന് ഏല്‍പ്പിക്കുന്ന മുറിവ് ഒരിക്കലും ഉണങ്ങുന്നതല്ല.

എങ്ങോട്ടാണ് അവര്‍ ഈ നാടിനെ നയിക്കുന്നത്? എത്രയും വേഗം ഈ കിരാത ശക്തികളുടെ പിടിയില്‍ നിന്ന് രാജ്യത്തെ മോചിപ്പിച്ചേ മതിയാകൂ

ബൽറാമി​​​െൻറ ഫേസ്​ബുക്ക്​പോസ്​റ്റ്​
മുസ്ലീമായിരിക്കുക എന്നത് എട്ടും പൊട്ടും തിരിയാത്ത ഒരു കൊച്ചു കുഞ്ഞിനെ സംബന്ധിച്ച് പോലും ഒരാഴ്ചയിലേറെക്കാലം ശാരീരികമായി ആക്രമിക്കപ്പെട്ട്, ലൈംഗികമായി പീഡിപ്പിക്കപ്പെട്ട്, ഒടുവിൽ അതിക്രൂരമായി കൊന്നുകളയപ്പെടാൻ മാത്രമുള്ള ഒരു മഹാപാതകമായി മാറുന്ന ഈ രാജ്യത്തെ ഓർത്ത് സത്യത്തിൽ ഭയവും അപമാനവുമാണ് തോന്നുന്നത്.

അന്യമത വിദ്വേഷത്തിലൂടെ മനുഷ്യനെ വെറുപ്പിന്റെ പാരമ്യത്തിലെത്തിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ പേരാണ് ഹിന്ദുത്വ. നിഷ്ക്കളങ്കരായ ഏതൊരു സാധാരണ ഹിന്ദുമത വിശ്വാസിയേയും ഈ നിലക്കുള്ള ഹിന്ദുത്വവാദിയാക്കാനാണ് സംഘ് പരിവാർ എന്ന ഭീകര സംഘടനയുടെ ശ്രമം.

ഈ മോഡിഫൈഡ് ഇന്ത്യ എ​​​െൻറ ഇന്ത്യയല്ല
 

Tags:    
News Summary - Thomas issac on kathva issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.