തൃശൂർ: ജനാധിപത്യ രീതികൾക്ക് നിരക്കാത്തതാണ് ജോസ് കെ. മാണി ചെയ്തതെന്ന് കോടതി വിലയിരുത്തിയ സാഹചര്യത്തിൽ അദ്ദേഹവും കൂട്ടരും തെറ്റ് തിരുത്താൻ തയാറാവണമെന്ന് കേരള കോൺഗ്രസ്-എം ഉന്നതാധികാര സമിതി അംഗവും മുൻ ചീഫ് വിപ്പുമായ തോമസ് ഉണ്ണിയാടൻ. ജോസ് കെ. മാണിയെ പാർട്ടി ചെയർമാനായി തെരഞ്ഞെടുത്തതിന് പുറപ്പെടുവിച്ച സ്റ്റേ നിലനിർത്തിയ കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോടതി വിധിയിൽനിന്നും താൻ ചെയ്തത് പാർട്ടി വിരുദ്ധവും അച്ചടക്കലംഘനവും നിയമവിരുദ്ധവുമാണെന്ന് മനസ്സിലാക്കാൻ ജോസ് കെ. മാണിക്ക് കഴിയണം. പി.ജെ. ജോസഫിെൻറയും സി.എഫ്. തോമസിെൻറയും നേതൃത്വത്തിൽ ഔദ്യോഗിക പാർട്ടി മുന്നോട്ട് പോവുകയാണ്. ഔദ്യോഗിക വിഭാഗത്തിലേക്ക് ജോസ് കെ. മാണിയും കൂട്ടരും വരണം. അതിലൂടെ ഐക്യം കൊണ്ടുവരാൻ അദ്ദേഹം മുൻകൈ എടുക്കണം. ഇത്തരം വിമത പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും ഈഗോ ചുമന്ന് നടക്കുന്നത് ശരിയല്ലെന്നും ഉണ്ണിയാടൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.