കൊച്ചി: ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ ഡോ. കെ.എസ് രാധാകൃഷ്ണന് വധഭീഷണിയെന്ന് പരാതി. ഇസ്ലാമിക് ഭീകരൻ എന്ന് അവകാശപ്പെട്ടയാളാണ് തനിക്കെതിരെ വധഭീഷണി മുഴക്കിയതെന്ന് രാധാകൃഷ്ണൻ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു.
വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ഫോണിൽ വിളിച്ചയാൾ അസഭ്യം പറഞ്ഞതായും, കൊല്ലുമെന്ന് ഭീഷണി മുഴക്കിയതായും എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു. യുഎഇയിൽ നിന്നുമായിരുന്നു ഭീഷണി ഫോൺ കോൾ വന്നത്. 11. 32 നും, 12.14 നും അഞ്ജാതൻ വീണ്ടും വിളിക്കാൻ ശ്രമിച്ചെന്നും രാധാകൃഷ്ണൻ പറഞ്ഞു.
ഇ- മെയിൽ വഴിയാണ് പരാതി നൽകിയത്. ഫോൺ നമ്പറും പരാതിയ്‌ക്കൊപ്പം നൽകിയിട്ടുണ്ട്. ഭീഷണി ഗൗരവമുള്ളതാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. പൊലീസ് കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും സർക്കാർ അമാന്തം കാണിക്കരുതെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.