ചിറ്റൂർ (പാലക്കാട്): മൈക്രോ ഫിനാൻസ് ജീവനക്കാരുടെ ഭീഷണിയെത്തുടർന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തു. അത്തിക്കോട് പൂളക്കാട് കൃഷ്ണൻകുട്ടിയുടെ ഭാര്യ വത്സലയെയാണ് (58) വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം.
തിരിച്ചടവ് മുടങ്ങിയതോടെ മൈക്രോ ഫിനാൻസ് ജീവനക്കാർ വത്സല ജോലി ചെയ്യുന്ന സ്ഥാപനത്തിലും വീട്ടിലുമെത്തി ഭീഷണിപ്പെടുത്തിയിരുന്നതായി വീട്ടുകാർ പറഞ്ഞു. തത്തമംഗലത്തെ മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരാണ് ഭീഷണിപ്പെടുത്തിയത്. ചിറ്റൂർ പൊലീസ് കേസെടുത്തു. മക്കൾ: ജിഷ, വിജേഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.