എസ്.ഡി.പി.ഐ നേതാവ് ഷാൻ വധക്കേസിൽ മൂന്ന് പ്രതികൾക്ക് ജാമ്യം

ആലപ്പുഴയിൽ എസ്.ഡി.പി.ഐ സംസ്ഥാന നേതാവ് അഡ്വ. ഷാനെ ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകർ കാറിടിപ്പിച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു.

എട്ടാം പ്രതി അഖിൽ, പന്ത്രണ്ടാം പ്രതി സുധീഷ്, പതിമൂന്നാം പ്രതി ഉമേഷ് എന്നിവർക്കാണ് ഹൈകോടതി ജാമ്യം അനുവദിച്ചത്. ആലപ്പുഴ ജില്ലയിൽ പ്രവേശിക്കരുത് എന്നതടക്കമുളള കർശന ഉപാധികളോടെയാണ് ജാമ്യം. പ്രതികളെ രക്ഷപെടുത്താനും ഒളിവില്‍ താമസിപ്പിക്കാനും സഹായിച്ചവരാണ് മൂവരും.

ആലപ്പുഴ മണ്ണഞ്ചേരിയിലുള്ള സ്വന്തം വീട്ടിലേക്ക് സ്കൂട്ടറിൽ പോകുംവഴിയാണ് ഷാനെ ഹിന്ദുത്വ പ്രവർത്തകർ വെട്ടി കൊലപ്പെടുത്തിയത്. 

Tags:    
News Summary - Three accused in SDPI leader's murder case granted bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.