മട്ടന്നൂര്‍: മട്ടന്നൂരില്‍ കാര്‍ തടഞ്ഞുനിര്‍ത്തി നാലു സി.പി.എം പ്രവര്‍ത്തകരെ വെട്ടി പരിക്കേല്പിച്ചു. രണ്ടു ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ഇരിട്ടി റോഡില്‍ ഞായറാഴ്ച പകൽ 2.45ഓടെയായിരുന്നു സംഭവം. പരിക്കേറ്റ എടവേലിക്കലിലെ പി. ലതീഷ് (30), സഹോദരന് ലനീഷ് (28), എന്‍. ശരത് (23), ടി.ആര്. സായുഷ് (33) എന്നിവരെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലനീഷിനെയും ലതീഷിനെയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. ഗുരുതരമായി പരിക്കേറ്റ ലനീഷിനെ പിന്നീട് കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലതീഷിെൻറ നെഞ്ചിലും ശരത്തിെൻറയും സായുഷിെൻറയും കൈകളിലുമാണ് വെേട്ടറ്റത്. ആക്രമണത്തിൽ കാറിെൻറ ഗ്ലാസ് പൂര്‍ണമായി തകര്‍ന്നു.
സംഭവസ്ഥലത്തിന് സമീപം ഉപേക്ഷിക്കപ്പെട്ടനിലയില്‍ വാളും ബൈക്കും പൊലീസ് കണ്ടെടുത്തു. നെല്ലൂന്നി-എടവേലിക്കല്‍ ഭാഗങ്ങളില്‍ മാസങ്ങളായി നടക്കുന്ന സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണ് ആക്രമണമെന്നാണ് പൊലീസിെൻറ പ്രാഥമികനിഗമനം. സംഭവത്തെ തുടര്‍ന്ന് മട്ടന്നൂര്‍ ടൗണിലും പരിസരത്തും കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി സി.പി.എം പ്രവര്‍ത്തകരെ ആര്.എസ്.എസുകാര്‍ വെട്ടി പരിക്കേല്പിക്കുകയായിരുന്നെന്ന് സി.പി.എം മട്ടന്നൂര്‍ ഏരിയ കമ്മിറ്റി ആരോപിച്ചു.
അതേസമയം, ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ബി.ജെ.പി പ്രവര്‍ത്തകരെ കാറിലെത്തിയ സംഘം ആക്രമിക്കുകയാണുണ്ടായതെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചു.
ബി.ജെ.പി പ്രവർത്തകരായ നെല്ലൂന്നിയിലെ സച്ചിന് (26), ഉത്തിയൂരിലെ സുജിത്ത് (24), മെരുവമ്പായിയിലെ വിജിത്ത് (25) എന്നിവരെ തലശ്ശേരിയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.