കോയമ്പത്തൂർ: കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് ഉൾപ്പടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. എൽ ആൻഡ് ടി ബൈപ്പാസിൽ കാറും വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തിരുവല്ല സ്വദേശകളാണ് മരിച്ചത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
തിരുവല്ല ഇരവിപേരൂർ കുറ്റിയിൽ കെ.സി.എബ്രഹാമിന്റെ മകൻ ജേക്കബ് ഏബ്രഹാം (60), ഭാര്യ ഷീല ജേക്കബ് (55), പേരക്കുട്ടി രണ്ടുമാസം പ്രായമായ ആരോൺ ജേക്കബ് തോമസ് എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകൾ അലീന തോമസിനെ (30) ഗുരുതര നിലയിൽ സുന്ദരാപുരം അഭിരാമി ആശുപത്രിയിലേക്ക് മാറ്റി.
തിരുവല്ലയിൽനിന്ന് ബെംഗളൂരുവിലേക്കു പോകുകയായിരുന്ന കാറും പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന കുറിയർ വാനുമാണ് നേർക്കുനേർ കൂട്ടിയിടിച്ചത്. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെ മധുക്കര എൽ ആൻഡ് ടി ബൈ പാസിൽ നയാര പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം.
മകൾ അലീനയെയും കുഞ്ഞിനെയും ബെംഗളൂരുവിൽ കൊണ്ടുവിടാൻ പോകുകയായിരുന്നു ജേക്കബ് ഏബ്രഹാമും ഷീലയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.