നിലമ്പൂർ: നാല് നാടൻ തോക്കും തിരകളും പന്നിയിറച്ചിയും കത്തിയും മറ്റു വേട്ട സാധന സാമഗ്രികളുമായി മൂന്നംഗ വേട്ടസംഘം വനപാലകരുടെ പിടിയിൽ. ചാലിയാർ പഞ്ചായത്തിലെ കല്ലുണ്ട രാമത്തുപറമ്പിൽ ദേവദാസ് (49), പെരുവമ്പാടം കടമ്പോടൻ മുസ്തഫ കമാൽ (45), നമ്പൂരിപ്പൊട്ടി പരുത്തിക്കുന്നൻ നിസാർ (38) എന്നിവരെയാണ് എടവണ്ണ റേഞ്ച് ഫോറസ്റ്റ് ഓഫിസർ ഇംറോസ് ഏലിയാസ് നവാസിെൻറ നേതൃത്വത്തിൽ വെള്ളയാഴ്ച രാത്രിയോടെ പിടികൂടിയത്.
എടവണ്ണ ഫോറസ്റ്റ് റേഞ്ചിെൻറ പരിധിയിലുള്ള അകമ്പാടം, പെരുവമ്പാടം, മൂലേപ്പാടം ഭാഗങ്ങളിൽ നായാട്ട് നടത്തിവന്ന സംഘത്തിലെ പ്രധാനികളാണിവരെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. നാടൻ തോക്കുകളിൽ മൂന്നെണ്ണം മുസ്തഫ കമാലിെൻറയും ഒന്ന് നിസാറിെൻറയുമാണ്. വേട്ടയാടി പിടിച്ച പന്നിയുടെ ഒന്നര കിലോയോളം വേവിക്കാതെ ഇറച്ചി ദേവദാസിെൻറ വീട്ടിൽനിന്നാണ് കണ്ടെടുത്തത്.
പ്രതികളെ കൂടുതൽ ചോദ്യം ചെയ്ത് വരുകയാണ്. അകമ്പാടം ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ഇൻ ചാർജ് പി.എൻ. സജീവൻ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ജി. അനിൽകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ കെ. ശരത്ബാബു, പി.എം. ശ്രീജിത്ത്, ടി.എസ്. അമൃതരാജ്, എൻ.പി. പ്രദീപ്കുമാർ, കെ. അശ്വതി, എം.എസ്. തുളസി, സിവിൽ പൊലീസ് ഓഫിസർ ടി.പി. ജയേഷ് എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.