പെരുമ്പാവൂര്‍: വെടിവെപ്പ് കേസില്‍ മൂന്ന് പേര്‍കൂടി പിടിയില്‍. വല്ലം കുപ്പിയാന് അബൂബക്കര്‍ (മാങ്ങ അബു -46), ചേലാമറ്റം ഊറക്കാടന്‍ സുധീര്‍ (43), വല്ലം മാവേലിപ്പടി മൂത്തേടന് ബൈജു (38) എന്നിവരാണ് പിടിയിലായത്.
സംഭവത്തില്‍ ഗൂഢാലോചന നടത്തുകയും നേരിട്ട് പങ്കെടുക്കുകയും പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്തതിനാണ് അറസ്റ്റ്.
കേസില്‍ നേരേത്ത അറസ്റ്റിലായ പ്രധാന പ്രതി നിസാറിെൻറ കച്ചവട പങ്കാളിയാണ് അബു. സംഭവത്തിനുശേഷം പ്രതികള്‍ രക്ഷപ്പെട്ടത് ബൈജുവിെൻറയും അബുവിെൻറയും വാഹനത്തിലാണെന്ന് പൊലീസ് പറഞ്ഞു. അബൂബക്കറിനെയും സുധീറിനെയും അങ്കമാലിയില്‍നിന്നും ബൈജുവിനെ വല്ലത്തുനിന്നുമാണ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് വാഹനവും കസ്റ്റഡിയിലെടുത്തു.
വെടിയേറ്റ ആദിലും പ്രതികളും സുഹൃത്തുക്കളായിരുന്നു. നിസാറും ആദിലും തമ്മിെല വ്യക്തിപരമായ പ്രശ്നങ്ങള്‍ പറഞ്ഞുതീര്ക്കുന്നതിനിെടയാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് സംഘം ആദിലിനെ വാഹനംകൊണ്ട് ഇടിച്ചുവിഴ്ത്തി വടിവാള്‍കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം നെഞ്ചത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു.
ഒളിവില്‍ പോയ അഞ്ച് പ്രതികളെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിെൻറ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഡിവൈ.എസ്.പി കെ. ബിജുമോന്, ഇന്‍സ്പെക്ടര്‍മാരായ ബേസില്‍ തോമസ്, സി. ജയകുമാര്‍, എ.എസ്.ഐ ശിവപ്രസാദ്, എസ്.സി.പിമാരായ നൗഷാദ്, പ്രജിത്ത്, രാമനാഥ്, വിജയലക്ഷ്മി എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.