നിരോധിത പുകയില ഉല്‍പന്നങ്ങളുമായി മൂന്നുപേർ അറസ്റ്റിൽ

അടിമാലി: പൂപ്പാറ ഗവ. കോളജിന് സമീപം ശാന്തന്‍പാറ പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെ മൂന്നുലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി മൂന്നുപേർ അറസ്റ്റിൽ. രാജാക്കാട് പുതിയിടത്ത്കുന്നേല്‍ സുമേഷ് (38), എറണാകുളം പോഞ്ഞാശ്ശേരി കിഴക്കന്‍ വീട്ടില്‍ നാദിര്‍ഷ (49), പോഞ്ഞാശ്ശേരി മരത്താന്‍തോട്ടത്തില്‍ ഷെജീര്‍ (41) എന്നിവരാണ് പിടിയിലായത്. രണ്ട്​ കാറിലായി 5640 പാക്കറ്റ് ഹാന്‍സ് ഉൾപ്പെടെയാണ്​ പിടിച്ചെടുത്തത്​.

മൂന്നാര്‍ ഡിവൈ.എസ്​.പി കെ.ആര്‍. മനോജിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ശാന്തന്‍പാറ സി.ഐ മനോജ്​കുമാർ, എസ്.ഐ പി.ഡി. അനൂപ്മോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പെരുമ്പാവൂരില്‍നിന്നാണ് പ്രതികൾ പുകയില ഉല്‍പന്നങ്ങൾ എത്തിച്ചതെന്നാണ് വിവരം.

സുമേഷിനെ സെപ്റ്റംബര്‍ 29ന് 15 പാക്കറ്റ് ഹാന്‍സുമായി രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങിയ സുമേഷ് ഒക്ടോബർ ഒമ്പതിന് സുഹൃത്തായ പൂപ്പാറ സ്വദേശി ഈശ്വരനൊപ്പം‍ (52) തമിഴ്നാട്ടിൽനിന്ന്​​ ‍2700 പാക്കറ്റ് ഹാൻസ്​ കടത്തുന്നതിനിടെ വീണ്ടും ശാന്തൻപാറ പൊലീസിന്‍റെ പിടിയിലായി.

ഈ കേസിലും സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം നിരോധിത പുകയില ഉൽപന്നങ്ങളുടെ മൊത്തക്കച്ചവടത്തിൽ ഏർപ്പെട്ടതായി പൊലീസ് പറയുന്നു. പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പുകയില ഉൽപന്നങ്ങൾ കടത്താനുപയോഗിച്ച വാഹനങ്ങൾ കോടതിയിൽ ഹാജരാക്കുമെന്ന് ശാന്തൻപാറ പൊലീസ് അറിയിച്ചു.

Tags:    
News Summary - Three people were arrested with prohibited tobacco products

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.