തൃക്കാക്കര: വോട്ടെണ്ണൽ തുടങ്ങി. പോസ്‌റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ ഉമ തോമസ് മുൻപന്തിയിലാണുള്ളത്. തൊട്ടുപിന്നാലെ ജോ ജോസഫും. 130 വോട്ടിനാണ് ഉമതോമസ് മുൻപന്തിയിലുള്ളത്. എറണാകുളം മഹാരാജാസ് കോളേജിൽ രാവിലെ എട്ടിനാണ് വോട്ടെണ്ണൽ ആരംഭിച്ചത്. പതിനൊന്നോടെ അന്തിമഫലം പ്രഖ്യാപിക്കാനാകും. 21 ടേബിളിലായാണ് എണ്ണൽ.
239 ബൂത്തുകളിലായി 1,35,342 പേരാണ് വോട്ട് ചെയ്‌തത്. ആകെ 21 ടേബിളിലായി സജ്ജീകരിച്ചിട്ടുള്ള വോട്ടെണ്ണലിന്റെ ആദ്യറൗണ്ടിൽ എണ്ണുക ഇടപ്പള്ളി മേഖലയിലെ വോട്ടുകൾ. 239 ബൂത്തുകളിലായി ചെയ്‌ത 1,35,342 വോട്ടുകൾ എണ്ണിത്തീരാൻ വേണ്ടത് 12 റൗണ്ട് എണ്ണൽ.
ഒരു റൗണ്ടിൽ 21 ബൂത്തുകളാണ് എണ്ണുക. ആദ്യറൗണ്ടിൽ ഓക്സിലറി ബൂത്തുകൾ ഉൾപ്പെടെ ഒന്നുമുതൽ 15 വരെയുള്ള ഇടപ്പള്ളി പ്രദേശത്തെ ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുക. തുടർന്ന് മാമംഗലം, പാലാരിവട്ടം, പാടിവട്ടം, അഞ്ചുമന, വെണ്ണല പ്രദേശത്തെ 21 ബൂത്തുകൾ. എട്ടാംറൗണ്ടിലാണ് കൊച്ചി കോർപറേഷനിൽ ഉൾപ്പെടുന്ന ബൂത്തുകൾ (166) പൂർത്തിയാകുക. തൃക്കാക്കര നഗരസഭയിൽ ഉൾപ്പെടുന്ന രണ്ടു ബൂത്തുകളും എട്ടാംറൗണ്ടിലുണ്ട്. ഒമ്പതാംറൗണ്ടുമുതൽ തൃക്കാക്കര നഗരസഭയിലെ ബൂത്തുകളാണ് എണ്ണുക. 11 റൗണ്ടുകളിലും 21 ബൂത്തുവീതമാണ് എണ്ണുക. അവസാനറൗണ്ടിൽ എട്ടു ബൂത്തുകൾ.
ആദ്യത്തെ ഏഴ് ബൂത്തുകൾ എണ്ണിയപ്പോൾ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ് 130 വോട്ടിന് മുന്നിൽ. ആദ്യ റൗണ്ടിൽ 14 ബൂത്തുകൾ കൂടിയാണ് എണ്ണാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.