മാധ്യമങ്ങൾക്കെതിരെ തൃശൂർ അതിരൂപതയുടെ  സർക്കുലർ

തൃശൂർ: ക്രൈസ്തവ സഭയും സ്ഥാപനങ്ങളും മാധ്യമ  പീഡനത്തിനിരയാകുന്നുവെന്ന് തൃശൂര്‍ അതിരൂപത സര്‍ക്കുലര്‍. ആര്‍ച് ബിഷപ്​ മാര്‍ ആന്‍ഡ്രൂസ്  താഴത്താണ് സര്‍ക്കുലര്‍ ഇറക്കിയത്. സഭയ്ക്കും -  സ്ഥാപനങ്ങള്‍ക്കുമെതിരെ മാധ്യമങ്ങൾ ഉൾപ്പെടെ  നിരന്തരം വ്യാജവാര്‍ത്ത സൃഷ്​ടിക്കുന്നതില്‍  ഉത്​കണ്ഠ രേഖപ്പെടുത്തുന്നതായി സര്‍ക്കുലറില്‍  ചൂണ്ടിക്കാട്ടി. ഒറ്റപ്പെട്ട സംഭവങ്ങളെ എടുത്ത് കാട്ടി  സഭയെ മുഴുവനും അവഹേളിക്കുന്നു. ഇതിനായി  നവമാധ്യമങ്ങള്‍ ദുരുപയോഗിക്കുകയാണ്.

നാസി  ചിന്തകരായ ചില മാധ്യമപ്രവര്‍ത്തകരാണ്  സഭക്കെതിരെ വ്യാജവാര്‍ത്തകള്‍  പ്രചരിപ്പിക്കുന്നതിന് നേതൃത്വം കൊടുക്കുന്നത്.  സഭയിലെ ചില വ്യക്തികളും, ഇതിന് കൂട്ടുനില്‍ക്കുന്നത് സഭയെ കൂടുതല്‍  പ്രതിരോധത്തിലാക്കുന്നു. സഭയുടെ വിശ്വാസ  സങ്കല്‍പങ്ങളെ തേ​േജാവധം ചെയ്യുന്ന  പ്രവണതയാണ് ചില മാധ്യമങ്ങള്‍ക്കുള്ളത്. കുമ്പസാരത്തെയും, പൗരോഹിത്യത്തെയും  നികൃഷ്​​ടമായാണ് ചിത്രീകരിക്കപ്പെടുന്നത്. സഭയുടെ  കീഴിലുള്ള സ്ഥാപനങ്ങള്‍  മതപീഡനത്തിനിരയാവുകയാണെന്നും സര്‍ക്കുലര്‍  ചൂണ്ടിക്കാട്ടി.

മാധ്യമങ്ങളിലൂടെ സഭയക്കെതിരെ  ഉയരുന്ന ആക്രമണങ്ങളും വെല്ലുവിളികളും  നേരിടാന്‍ സഭാ അംഗങ്ങള്‍ ജാഗ്രത  പുലര്‍ത്തണമെന്നും ഇടവകകളിലേക്ക് അയച്ച  സർക്കുലറിൽ വ്യക്തമാക്കുന്നു.  സർക്കുലർ ഞായറാഴ്ച അതിരൂപതയിലെ പള്ളികളിൽ വായിച്ചു.

Tags:    
News Summary - Thrissur Archdiocese Circular against Medias -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.