തൃശൂർ: നഗരത്തിലെ കനറ ബാങ്ക് എ.ടി.എം കൊള്ളയടിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കാസർകോഡ് സ്വദേശിയായ മഹ്റൂഫും കോട്ടയം സ്വദേശിയായ സതീഷുമാണ് പൊലീസ് പിടിയിലായത്. ഫോൺകോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഇരുവരുടെയും അറസ്റ്റിലേക്ക് നയിച്ചത്.
കനറ ബാങ്കിെൻറ കിഴക്കുംപാട്ടുകര ശാഖയോട് ചേര്‍ന്ന എ.ടി.എം കൗണ്ടറിൽ ചൊവ്വാഴ്ച പുലര്‍ച്ചയാണ് കവർച്ചശ്രമം ഉണ്ടായത്. കമ്പിപ്പാര ഉപയോഗിച്ച് എ.ടി.എമ്മിെൻറ ഒരു വാതിൽ തുറന്നെങ്കിലും പണം സൂക്ഷിച്ച ഭാഗം തുറക്കാനായില്ല. ഇതിനാൽ പണം നഷ്ടപ്പെട്ടില്ല. രാവിലെ ബാങ്ക് ജീവനക്കാർ എത്തിയപ്പോഴാണ് എ.ടി.എം കൗണ്ടര്‍ തകര്‍ക്കാന്‍ ശ്രമം നടന്നതായി കണ്ടെത്തിയത്.
അഞ്ചു ലക്ഷം രൂപയാണ് എ.ടി.എമ്മിലുണ്ടായിരുന്നതെന്ന് പറയുന്നു. കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുറക്കാനായിരുന്നു ശ്രമം. പക്ഷേ, സുരക്ഷാകവചം ഭേദിച്ച് പണം കൊള്ളയടിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.