തൃശൂർ പൂരം ഏപ്രിൽ 23ന്​; കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ നടത്തും

തൃശൂർ: കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ ഈ വർഷ​ത്തെ പൂരം ഏപ്രിൽ 23ന്​ നടത്താൻ തീരുമാനം. മന്ത്രി വി.എസ്​. സുനിൽകുമാറിന്‍റെ അധ്യക്ഷത​യിൽ ചേർന്ന യോഗത്തിലാണ്​ തീരുമാനം.

ജനങ്ങളെത്തുന്നത്​ പരമാവധി നിയന്ത്രിക്കും. രോഗവ്യാപനത്തിന്‍റെ തോത്​ കണക്കി​െലടുത്ത്​ മറ്റു കാര്യങ്ങൾ തീരുമാനിക്കും. തൃശൂർ പൂരത്തിന്‍റെ നടത്തിപ്പിനായി ദേവസ്വം ഭാരവാഹിക​​െള ഉൾപ്പെടുത്തി പ്രത്യേക സമിതി രൂപീകരിച്ചു. രണ്ടാഴ്ച കൂടു​േമ്പാൾ സമിതി യോഗം ചേർന്ന്​ സാഹചര്യങ്ങൾ വിലയിരുത്തും. ഇതിനുശേഷം പൂരം നടത്തിപ്പ്​ സംബന്ധിച്ച അന്തിമതീരുമാനം മാർച്ചിലാകും എടുക്കുക.

സർക്കാറിന്‍റെ നിയന്ത്രണങ്ങൾക്ക്​ വിധേയമായി തീരുമാനമെടുക്കാമെന്ന്​ പാറമേക്കാവ്​, തിരുവമ്പാടി വിഭാഗങ്ങൾ സമ്മതിച്ചു. കോവിഡ്​ ലോക്​ഡൗണിന്‍റെ പശ്ചാത്തലത്തിൽ കഴിഞ്ഞതവണ തൃശൂർപൂരത്തിന്‍റെ ചടങ്ങുകൾ മാത്രം നടത്തുകയായിരുന്നു.

Tags:    
News Summary - thrissur pooram on april 23

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.