ഹെലികോപ്ടർ അപകടത്തിൽ മരിച്ച സൈനികൻ എ. പ്രദീപി​െൻറ ഭാര്യ ശ്രീലക്ഷ്മി സുളൂർ വ്യോമസേന ക്വാർട്ടേഴ്സിൽനിന്ന്​ തൃശൂർ പൊന്നൂക്കരയിലെ വീട്ടിലെത്തുന്നു. മന്ത്രി കെ. രാജൻ സമീപം

പ്രദീപിന്‍റെ വിയോഗത്തിൽ നോവടങ്ങാതെ നാട്

തൃ​ശൂ​ർ: ഹെ​ലി​കോ​പ്​​ട​ർ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച വ്യോ​മ​സേ​ന ജൂ​നി​യ​ർ വാ​റ​ൻ​റ്​ ഓ​ഫി​സ​റും പൊ​ന്നൂ​ക്ക​ര സ്വ​ദേ​ശി​യു​മാ​യ എ. ​പ്ര​ദീ​പി​െൻറ വി​യോ​ഗ​ത്തി​ൽ നോ​വ​ട​ങ്ങാ​തെ നാ​ട്.

ഭൗ​തി​ക​ശ​രീ​രം വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് നാ​ട്ടി​ലെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ച്ച​തെ​ങ്കി​ലും ഡി.​എ​ൻ.​എ അ​ട​ക്ക​മു​ള്ള പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷ​മേ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കി​ട്ടൂ. സം​സ്ഥാ​ന പ്രോ​​ട്ടോ​കോ​ൾ ഓ​ഫി​സ​ർ അ​ട​ക്ക​മു​ള്ള​വ​രു​മാ​യി ബ​ന്ധ​പ്പെ​​ട്ടെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ലെ​ന്ന്​ പ്ര​ദീ​പി​െൻറ വീ​ട്​ സ​ന്ദ​ർ​ശി​ച്ച തൃ​ശൂ​ർ ക​ല​ക്​​ട​ർ ഹ​രി​ത വി. ​കു​മാ​ർ പ​റ​ഞ്ഞു.

അ​പ്ര​തീ​ക്ഷി​ത വേ​ർ​പാ​ട​റി​ഞ്ഞ് നാ​ടി​െൻറ നാ​നാ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് വീ​ട്ടി​ലെ​ത്തു​ന്ന​ത്. മ​ന്ത്രി കെ. ​രാ​ജ​ൻ വ്യാ​ഴാ​ഴ്ച രാ​വി​ലെ വീ​ട്ടി​ലെ​ത്തി. പ്ര​ദീ​പി​െൻറ അ​ച്ഛ​ൻ രാ​ധാ​കൃ​ഷ്​​ണ​ൻ അ​സു​ഖ​ബാ​ധി​ത​നാ​ണ്. അ​ദ്ദേ​ഹ​ത്തെ മ​ര​ണ വി​വ​രം അ​റി​യി​ച്ചി​ട്ടി​ല്ല. സ​ഹോ​ദ​ര​ൻ ബു​ധ​നാ​ഴ്ച​ത​ന്നെ കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് പോ​യി​രു​ന്നു. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം വെ​ള്ളി​യാ​ഴ്ച ഭൗ​തി​ക​ശ​രീ​രം നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ ന​ൽ​കു​ന്ന വി​വ​രം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളൊ​ന്നും സം​സ്ഥാ​ന​ത്തി​ന് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ല​ഭ്യ​മാ​വു​ന്ന​തി​ന​നു​സ​രി​ച്ച് ന​ട​പ​ടി​ക​ളെ​ടു​ക്കു​മെ​ന്നും മ​ന്ത്രി കെ. ​രാ​ജ​ൻ അ​റി​യി​ച്ചു.

2004ൽ ​വ്യോ​മ​സേ​ന​യി​ൽ ഔ​ദ്യോ​ഗി​ക ജീ​വി​തം ആ​രം​ഭി​ച്ച പ്ര​ദീ​പ്​ പി​ന്നീ​ട് എ​യ​ർ ക്രൂ ​ആ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യും ഇ​ന്ത്യ​യി​ലു​ട​നീ​ളം സേ​വ​നം അ​നു​ഷ്ഠി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ഛത്തി​സ്ഗ​ഢി​ലെ മാ​വോ​വാ​ദി ഓ​പ​റേ​ഷ​ൻ, ഉ​ത്ത​രാ​ഖ​ണ്ഡി​ലെ​യും കേ​ര​ള​ത്തി​ലെ​യും പ്ര​ള​യ സ​മ​യ​ത്തെ റെ​സ്‌​ക്യൂ മി​ഷ​നു​ക​ൾ തു​ട​ങ്ങി അ​നേ​കം ദൗ​ത്യ​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്.

നാ​ടി​െൻറ ര​ക്ഷ​ക്കാ​യി സ​ധൈ​ര്യം പ്ര​യ​ത്നി​ച്ച സൈ​നി​ക​ൻ –മു​ഖ്യ​മ​ന്ത്രി

തൃ​ശൂ​ർ: സൈ​നി​ക ഹെ​ലി​കോ​പ്‌​ട​ർ അ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്​​ട​മാ​യ മ​ല​യാ​ളി വ്യോ​മ​സേ​ന വാ​റ​ൻ​റ്​ ഓ​ഫി​സ​ർ എ. ​പ്ര​ദീ​പി​ന് ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

'പ്ര​ദീ​പി​െൻറ വി​യോ​ഗം ന​മ്മ​ളെ​യാ​കെ ദുഃ​ഖ​ത്തി​ലാ​ഴ്ത്തു​ന്നു. 2018ൽ ​കേ​ര​ളം പ്ര​ള​യ​ത്തെ നേ​രി​ട്ട​പ്പോ​ൾ നാ​ടി​െൻറ ര​ക്ഷ​ക്കാ​യി സ​ധൈ​ര്യം പ്ര​യ​ത്നി​ച്ച സൈ​നി​ക​നാ​യി​രു​ന്നു പ്ര​ദീ​പ്. അ​ദ്ദേ​ഹ​ത്തി​െൻറ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും പ്രി​യ​പ്പെ​ട്ട​വ​രു​ടെ​യും ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു. മു​ഖ്യ​മ​ന്ത്രി കു​ടും​ബാം​ഗ​ങ്ങ​ളെ വി​ളി​ച്ച് വി​വ​ര​ങ്ങ​ൾ തി​ര​ക്കു​ക​യും ചെ​യ്​​തു.

Tags:    
News Summary - thrissur remember army man pradeep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.