കഞ്ചാവുമായി പിടിയിലായ യുവാവ് എക്സൈസ് കസ്​റ്റഡിയിൽ മരിച്ചു

പാ​വ​റ​ട്ടി: ഗു​രു​വാ​യൂ​രി​ൽ നി​ന്ന്​ ര​ണ്ട് കി​ലോ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ യു​വാ​വ് എ​ക്സൈ​സി​െൻറ ക​സ്​​റ്റ​ഡി​യി​ൽ മ​രി​ച്ചു. മ​ല​പ്പു​റം തി​രൂ​ർ തൃ​പ്പാം​കോ​ട് കൈ​മ​ല​ശേ​രി സ്വ​ദേ​ശി ക​രു​മ​ത്തി​ൽ വാ​സു​ദേ​വ​​െൻറ മ​ക​ൻ ര​ഞ്​​ജി​ത്ത് (45) ആ​ണ് മ​രി​ച്ച​ത്. തൃ​ശൂ​ർ എ​ൻ​ഫോ​ഴ്സ്മ​െൻറ് ആ​ൻ​ഡ് നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് പി​ടി​കൂ​ടി തൃ​ശൂ​രി​ലേ​ക്ക് കൊ​ണ്ടു വ​രു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം.

വാ​ഹ​ന​ത്തി​ൽ​വെ​ച്ച് അ​പ​സ്മാ​രം അ​നു​ഭ​വ​പ്പെ​ട്ട ഇ​യാ​ളെ പാ​വ​റ​ട്ടി​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും അ​തി​ന് മു​മ്പ് മ​ര​ണം സം​ഭ​വി​ച്ചി​രു​ന്ന​താ​യി ഡോ​ക്ട​ർ​മാ​ർ സ്ഥി​രീ​ക​രി​ച്ചു. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് നാ​ല​ര​യോ​ടെ ഗു​രു​വാ​യൂ​രി​ൽ വെ​ച്ച് മ​റ്റൊ​രാ​ൾ​ക്ക് ക​ഞ്ചാ​വ് കൈ​മാ​റു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ര​ഞ്ജി​ത്തി​നെ പി​ടി​കൂ​ടു​ന്ന​ത്.

എ​ക്സൈ​സ് സ്​​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​ണ്​ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കും മു​മ്പ്​ മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു​വെ​ന്നും വ​ടി കൊ​ണ്ട് അ​ടി​ച്ച​തി​െൻറ പ​ഴ​ക്ക​മു​ള്ള പാ​ടു​ണ്ടെ​ന്നും മൃ​ത​ദേ​ഹം പ​രി​ശോ​ധി​ച്ച ഡോ.​സി.​കെ.​സു​കു​മാ​ര​ൻ അ​റി​യി​ച്ചു.

ര​ഞ്ജി​ത്തി​നെ​യും സാ​ദി​ഖ് എ​ന്ന​യാ​ളെ​യും ക​ഴി​ഞ്ഞ വ​ർ​ഷം നാ​ല്​ കി​ലോ ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി​യി​രു​ന്ന​താ​യി സി.​ഐ പ​റ​ഞ്ഞു. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രി​യി​ലെ​ത്തി​യി​ട്ടു​ണ്ട്.

Tags:    
News Summary - thrissur suicide-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.