ചെ​ക്കു​കേ​സ്: തുഷാറിനെ കുടുക്കിയതെന്ന് വെള്ളാപ്പള്ളി നടേശൻ

ചേർത്തല: ചെ​ക്കു​കേ​സിൽ തുഷാർ വെള്ളാപ്പള്ളിയെ മനഃപൂർവം കുടുക്കിയതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള ്ളാപ്പള്ളി നടേശൻ. കള്ളം പറഞ്ഞാണ് തുഷാറിനെ യു.എ.ഇയിലേക്ക് വിളിച്ചു വരുത്തിയത്. ഇന്ന് തന്നെ ജാമ്യം ലഭിക്കുമെന്നാ ണ് പ്രതീക്ഷ. കേസിനെ നിയമപരമായി നേരിടുമെന്നും വെള്ളാപ്പള്ളി നടേശൻ മാധ്യമങ്ങളോട് പറഞ്ഞു.

പ​ത്തു വ​ർ​ഷം മു​ ൻ​പ്​ ന​ൽ​കി​യ പ​ത്തു മി​ല്യ​ൻ ദി​ർ​ഹ​മി​ന്‍റെ ചെ​ക്കു​കേ​സി​ലാ​ണ് ബി.​ഡി.​ജെ.​എ​സ് നേ​താ​വ് തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി​ യു.​എ.​ഇ​യി​ൽ അ​റ​സ്​​റ്റിലായത്. തു​ഷാ​റിനെ അ​ജ്മാ​ന്‍ ജ​യി​ലി​ലേ​ക്ക് മാ​റ്റി​യ​താ​യാ​ണ്​ വി​വ​രം. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ഇ​ന്നു ത​ന്നെ പു​റ​ത്തി​റ​ക്കാ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്ന​താ​യി തു​ഷാ​റിന്‍റെ സ​​​ു​ഹൃ​ത്തു​ക്ക​ൾ പ​റ​ഞ്ഞു.

നേ​ര​ത്തേ, യു.​എ.​ഇ​യി​ൽ നി​ർ​മാ​ണ ക​മ്പ​നി ന​ട​ത്തി​യ ഘ​ട്ട​ത്തി​ൽ ന​ൽ​കി​യ ചെ​ക്കു​ക​ൾ അ​ക്കൗ​ണ്ടി​ൽ പ​ണ​മി​ല്ലാ​തെ മ​ട​ങ്ങി​യ​താ​ണ്​ വി​ന​യാ​യ​ത്. നി​ർ​മാ​ണ ക​മ്പ​നി​യി​ലെ സ​ബ്​ കോ​ൺ​ട്രാ​ക്​​ട​റാ​യി​രു​ന്ന തൃ​ശൂ​ർ സ്വ​ദേ​ശി നാ​സി​ൽ അ​ബ്​​ദു​ല്ല​യാ​ണ്​ പ​രാ​തി​ക്കാ​ര​ൻ.

വ​ർ​ഷ​ങ്ങ​ൾ​ക്ക്​ മു​ൻ​പു​ള്ള കേ​സ്​ നി​ല​നി​ൽ​ക്കി​ല്ല എ​ന്ന വാ​ദ​മാ​ണ്​ അ​വ​ർ മു​ഖ്യ​മാ​യി ഉ​ന്ന​യി​ക്കാ​ൻ ശ്ര​മി​ച്ച​ത്. എ​ന്നാ​ൽ രാ​ജ്യ​ത്തെ നി​യ​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​രാ​തി​യു​ടെ അ​നു​ബ​ന്ധ ന​ട​പ​ടി​ക​ളു​മാ​യി പൊ​ലീ​സ്​ മു​ന്നോ​ട്ട​ു​ പോ​വു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Thushar Vellappally Vellappally Natesan BJDS - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.