ചീരാൽ കടുവ ആക്രമണം; ആക്ഷൻ കമ്മിറ്റി അംഗങ്ങൾ ഇന്ന് മുഖ്യമന്ത്രിയെ കാണും

സുല്‍ത്താൻ ബത്തേരി: ചീരാലിലെ കടുവ പ്രശ്നത്തിൽ ആക്ഷൻ കമ്മിറ്റി അംഗങ്ങൾ ബുധനാഴ്ച മുഖ്യമന്ത്രിയെ കാണും. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ രാവിലെ 11ന് തിരുവനന്തപുരത്ത് വെച്ചാണ് കൂടിക്കാഴ്ച.

കൂടുകളും കാമറകളും സ്ഥാപിച്ചിട്ടും മയക്കുവെടി വിദഗ്ധ സംഘടമടക്കമുള്ളവർ പട്രോളിങ് നടത്തിയിട്ടും കടുവയുടെ ആക്രമണം തുടർക്കഥയായതോടെയാണ് വനംവകുപ്പിനെതിരെ ജനരോഷം ശക്തമായത്. ചീരാലിൽ ഇതുവരെ 14 വളർത്തുമൃഗങ്ങളെ കടുവ ആക്രമിച്ചിട്ടുണ്ട്. ഒമ്പത് പശുക്കളെ കൊന്നു. കുങ്കിയാനകളെ എത്തിച്ചും ലൈവ് കാമറകൾ സ്ഥാപിച്ചും വനംവകുപ്പ് കടുവക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയെങ്കിലും പിടികൂടാനായിട്ടില്ല.

ഒരുമാസത്തിനിടെ പലതവണ റോഡ് ഉപരോധിച്ചും ഹർത്താൽ നടത്തിയും ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയും പ്രദേശവാസികൾ പ്രതിഷേധിച്ചിരുന്നു. രാപ്പകൽ സമരവും ഫലം കാണാതെ വന്നതോടെയാണ് മുഖ്യമന്ത്രിയെ കാണുന്നത്.

Tags:    
News Summary - Tiger attack in Cheeral; action committee members will meet the Chief Minister today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.