ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ഷാളിൽ തീപടർന്നു

പാലക്കാട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ഷാളിൽ തീപടർന്നു. പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തിൽ പുഷ്പാർച്ചന നടത്തുന്നതിനിടെയാണ് സംഭവം. തീപടർന്നത് ഒപ്പമുണ്ടായിരുന്നവരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഉടൻ ഷാൾ എടുത്തുമാറ്റി. ഗവർണർക്ക് പരിക്കുകളൊന്നും ഉണ്ടായിട്ടില്ല.

മഹാത്മാ ഗാന്ധിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നതിനിടെ സമീപത്ത് കത്തിച്ചുവച്ച വിളക്കിൽ നിന്നും ഷാളിലേക്ക് തീ പടരുകയായിരുന്നു. അടുത്തുണ്ടായിരുന്നവർ ഉടൻ തന്നെ ഷാൾ എടുത്ത് മാറ്റുകയും സുരക്ഷാ ഉദ്യോഗസ്ഥർ തീ അണക്കുകയും ചെയ്തു. 

Tags:    
News Summary - Governor Arif Muhammad Khan's shawl caught fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.