കണ്ണൂർ ആറളം ഫാമിൽ കടുവയെ കണ്ടെത്തി VIDEO

കണ്ണൂർ: ആറളം ഫാമിൽ കടുവയെ കണ്ടെത്തി. ഒന്നാം ബ്ലോക്കിൽ ശനിയാഴ്ച കള്ള് ചെത്ത് തൊഴിലാളിയാണ് കടുവയെ കണ്ടത്. തുടർന്ന് ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.

കടുവ ആറളം വന്യജീവി സങ്കേതത്തിലേക്ക് കടന്നതായി വനം വകുപ്പ് അധികൃതർ പ്രചരണം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഫാമിൽ തന്നെ കടുവയുടെ സാന്നിധ്യം ഉറപ്പായത്.

ഇതോടെ മേഖലയിൽ ഭീതി പരന്നു. കടുവയെ കണ്ടെത്തി വനത്തിലേക്ക് കടത്താൻ ശ്രമം തുടരുകയാണെന്ന് വനപാലകർ അറിയിച്ചു.

Tags:    
News Summary - tiger found at Aralam Farm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.