മാനന്തവാടി: കേരള-കർണാടക അതിർത്തി ഗ്രാമത്തിലെ നരഭോജി കടുവയെ പിടികൂടി. കുടക് ജില്ലയിലെ കുട്ടത്ത് രണ്ടുപേരെ ആക്രമിച്ചു കൊന്ന കടുവയെ വനം വകുപ്പ് മയക്കുവെടിവച്ചാണ് പിടികൂടിയത്. 10 വയസ് തോന്നിക്കുന്ന കടുവയെ വിദഗ്ധ പരിശോധനക്കായി മൈസൂരുവിലേക്ക് മാറ്റും.
ഹുൻസൂർ അൻഗോട്ട സ്വദേശികളും ജെനു കുറുബ സമുദായത്തിൽപെട്ട ആദിവാസികളുമായ മധുവിന്റെയും വീണ കുമാരിയുടേയും മകൻ ചേതൻ (18), ബന്ധുവായ രാജു (75) എന്നിവരാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് ചേതനുനേരെ ആക്രമണമുണ്ടായത്. കാപ്പിത്തോട്ടത്തിൽ പണിക്കായി കുടുംബത്തോടൊപ്പം എത്തിയ യുവാവിനെ കാപ്പിക്കുരു പറക്കുന്നതിനിടെ പിന്നിലൂടെ പതുങ്ങിയെത്തിയ കടുവ കടിച്ചുകൊണ്ടുപോവുകയായിരുന്നു.
യുവാവിന്റെ മരണവിവരം അറിഞ്ഞെത്തിയ ബന്ധുവും കർഷകനുമായ രാജുവിനെ തിങ്കളാഴ്ച രാവിലെ 6.30 ഓടെയാണ് കടുവ ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ രാജു സംഭവസ്ഥലത്തുതന്നെ മരിച്ചു. പ്രദേശവാസികളുടെ പ്രതിഷേധത്തിനു പിന്നാലെയാണ് നരഭോജി കടുവയെ മയക്കുവെടി വച്ച് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.