കൊല്ലം: ടിക് ടോക്കിൽ പരസ്യം കണ്ട് ഡ്രോൺ ബുക്ക് ചെയ്തവർക്ക് കിട്ടിയത് 250രൂപ പോലും വിലയില ്ലാത്ത ഡ്യൂപ്ലിക്കേറ്റ് വാച്ച്. വഞ്ചിതരായവർ കേരളത്തിലുടനീളമുണ്ട്. 4999 രൂപ മുഖവിലയി ൽ ഇതര ഓൺലൈൻ സൈറ്റുകളിൽ വിൽക്കുന്ന ഡ്രോണിന് 1999 രൂപ ഓഫറും സൗജന്യ ഡെലിവറിയുമെന്നായ ിരുന്നു ടിക് ടോക് പരസ്യം.
‘ഹോളി ഓഫർ’ പരസ്യം കണ്ട് നിരവധി പേരാണ് കാഷ് ഓൺ ഡെലിവറി യായും ഓൺലൈനായി പണമടച്ചും ബുക്ക് ചെയ്തത്. വഞ്ചിതനായ തൃശൂർ സ്വദേശി ടിക്ടോക്കിൽ വീഡി യോ ചെയ്തതോടെയാണ് നിരവധിപേർ പറ്റിക്കപ്പെട്ടെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയത്. പൊലീസിനെ സമീപിച്ചെങ്കിലും വ്യക്തമായ വിലാസമോ മറ്റ് ബില്ലുകളോ ഇല്ലാത്തതിനാൽ അന്വേഷിക്കാൻ താമസം എടുക്കുമെന്നാണ് അറിയിച്ചത്.
വഞ്ചിതരായവരെല്ലാം പാഴ്സൽ മടക്കിയയക്കാൻ ശ്രമിച്ചെങ്കിലും അതിനുള്ള സംവിധാനം ഈ വെബ് സൈറ്റിലില്ല. എം.ബി.എസ് നഗർ ഡൽഹി എന്ന വിലാസം മാത്രമാണ് ബില്ലിൽ ഉള്ളത്. ഡ്രോൺ പരസ്യം ഇപ്പോഴും ടിക് ടോക്കിലുണ്ട്. ഇതിൽ ക്ലിക് ചെയ്താൽ ‘ദി സൗണ്ട് ബ്ലാസ്റ്റ്’ എന്ന ഓൺലൈൻ വിൽപന സൈറ്റിലാണ് എത്തുക. ഇതിൽനിന്ന് ഓർഡർ ചെയ്തവരാണ് വഞ്ചിതരായത്. വിൻഡെർ സെൻസറും വാട്ടർ പ്രൂഫും 720 എച്ച്.ഡി കാമറയുമെല്ലാമാണ് ഉൽപന്നത്തിെൻറ പ്രത്യേകതയായി പരസ്യത്തിൽ പറയുന്നത്.
ടിക് ടോക്കിൽ ഇത്തരം വ്യാജ കമ്പനികളുടെ പരസ്യം വ്യാപകമാണെന്ന് ഉപയോക്താക്കൾ പറയുന്നു.
ഉത്സവ ഓഫറുകളായതിനാൽ പലരും സത്യമാണെന്ന് വിശ്വസിച്ചാണ് ഓർഡർ ചെയ്യുന്നത്. പലതിലും വ്യക്തമായ വിലാസം ഇല്ലാത്തതിനാൽ പരാതിപ്പെട്ടാലും ഫലമില്ലാത്ത അവസ്ഥയാണ്.
ഓൺലൈൻ ഷോപ്പിങ്ങിൽ ഇവ ശ്രദ്ധിക്കുക
●വാങ്ങുന്ന ഉൽപന്നത്തിെൻറ റിവ്യു നിർബന്ധമായും നോക്കുക
●ഫ്ലാഷ് സെയിൽപോലുള്ള വൻ ഓഫറുകളിൽ തലവെക്കും മുമ്പ് സൈറ്റിെൻറ വിശ്വാസ്യത ഉറപ്പാക്കുക(ആമസോൺ പോലുള്ള ഓൺലൈൻ ഷോപ്പിങ് സൈറ്റുകൾ പത്രപരസ്യം നൽകാറുണ്ട്)
●വാങ്ങുന്ന ഉൽപന്നത്തിെൻറ വില മാർക്കറ്റ് വിലയുമായി ഒത്തുനോക്കി ലാഭകരമാണെന്ന് ഉറപ്പാക്കുക
●ഏത് ഉൽപന്നം വാങ്ങുമ്പോഴും അത് നൽകുന്ന സ്ഥാപനത്തിെൻറ മേൽവിലാസം ഉണ്ടാകും. അത് വ്യാജമല്ലെന്ന് ഗൂഗിൾ ചെയ്ത് ഉറപ്പാക്കാം
● ഉൽപന്നത്തിന് റീപ്ലേസ്മെൻറ് ഉണ്ടെന്ന് ഉറപ്പാക്കുക
●ഷോപ്പിങ് സ്ഥാപനത്തിെൻറ വിശ്വാസ്യത, പണമൊടുക്കുന്ന വിധം എല്ലാം സുരക്ഷിതമാണെന്ന് ഉറപ്പാക്കുക
●ഉൽപന്നം വാങ്ങും മുമ്പേ അത് വിഷ് ലിസ്റ്റിൽ ഇടുക. വിലയിലെ മാറ്റങ്ങൾ താരതമ്യം ചെയ്തശേഷം ഉചിതമായ സമയത്ത് വാങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.