കഠിനംകുളം വില്ലേജ് ഓഫിസറുടെ വീടിന് മുന്നിൽ ആത്മഹത്യ ഭീഷണി മുഴക്കുന്ന ടിപ്പർ ഉടമ കല്ലറ കുറ്റിമൂട് സ്വദേശി ഷൈജു

ലോറി പിടിച്ചിട്ട്​ 40 ദിവസം; ആത്മഹത്യ ഭീഷണിയുമായി വില്ലേജ് ഓഫിസറുടെ വീടിന് മുന്നിൽ ടിപ്പർ ഉടമയും ഭാര്യയും

കഠിനംകുളം (തിരുവനന്തപുരം): മണ്ണ്​ കൊണ്ടുപോകുന്നതിനിടെ 40 ദിവസം മുമ്പ്​ പിടിയിലായ ടിപ്പർ ലോറി വിട്ടുകിട്ടാത്തതിൽ പ്രതിഷേധിച്ച്​ വില്ലേജ് ഓഫിസറുടെ വീടിന് മുന്നിൽ ആത്മഹത്യ ഭീഷണിയുമായി ടിപ്പർ ഉടമയും ഭാര്യയും. കല്ലറ കുറ്റിമൂട് സ്വദേശി ഷൈജുവാണ് കഠിനംകുളം വില്ലേജ് ഓഫിസർ മേരി സുജയുടെ വീടിന് മുന്നിൽ ആത്മഹത്യ ഭീഷണി മുഴക്കിയത്.

ശനിയാഴ്ച രാത്രി ഏഴരയോടെ ഭാര്യയുമായി വില്ലേജ് ഓഫിസർ താമസിക്കുന്ന പുത്തൻതോപ്പിലുള്ള വീട്ടിലെത്തിയ ഷൈജു ബഹളം ഉണ്ടാക്കുകയും താൻ ഇവിടെ വച്ച് ആത്മഹത്യ ചെയ്യാൻ പോകുന്നു എന്ന് പറയുകയും ചെയ്തു. ഉടൻ തന്നെ കഠിനംകുളം സിഐ അൻസാരി സംഭവസ്ഥലത്തെത്തി. ജൂൺ 22ന് മണ്ണുമായി പോകവെ ഷൈജുവിന്‍റെ ടിപ്പർ ലോറി കഠിനംകുളം വില്ലേജ് ഓഫിസറുടെ നിർദേശപ്രകാരം പൊലീസ് പിടികൂടിയിരുന്നു. ദേശീയപാതയിലെ നിർമ്മാണവുമായി ബന്ധപ്പെട്ട മണ്ണ് മറ്റൊരു സ്ഥലത്ത് കൊണ്ട് പോകുന്നതിനിടെയാണ് പിടികൂടുന്നത്. എന്നാൽ, മതിയായ രേഖകൾ ഉണ്ടായിട്ടും ടിപ്പർ വിട്ടുനൽകുവാൻ വില്ലേജ് ഓഫിസർ തയ്യാറായില്ലെന്ന്​ ഷൈജു പറയുന്നു.

തുടർന്ന് ഷൈജു കോടതിയെ സമീപിച്ചു. എന്നാൽ, കൂടുതൽ സമയം ആവശ്യപ്പെട്ട് വില്ലേജ് ഓഫിസർ കോടതിക്ക്​ കത്ത് നൽകിയത്രെ. 45 ഓളം ദിവസമായി തന്‍റെ വാഹനം കിടന്ന് നശിക്കുന്നുവെന്നും ജീവിക്കാൻ മറ്റു വഴികളില്ലാത്തതിനാൽ ആത്മഹത്യ അല്ലാതെ വേറെ വഴിയില്ലെന്നും ഷൈജു പറഞ്ഞു.

Tags:    
News Summary - Tipper owner and wife suicide threat in front of village officer's house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.