കസ്റ്റമര്‍ റിവ്യൂ നോക്കിയാണോ സാധനം വാങ്ങുന്നത്​? എങ്കിൽ ഇക്കാര്യങ്ങൾ സൂക്ഷിക്കണമെന്ന്​ പൊലീസ്​

തിരുവനന്തപുരം: ഓൺലൈനിലൂടെ ഉൽപന്നങ്ങൾ വാങ്ങുന്നവർ ഗുണമേൻമയെ കുറിച്ച്​ അറിയാൻ ആശ്രയിക്കുന്ന പ്രധാനമാർഗമാണ്​ ഉൽപന്നത്തിന്‍റെ കസ്റ്റമർ റിവ്യൂ. ഒരോ ഉൽപന്നത്തെ കുറിച്ചും അത്​ വാങ്ങിയവർ അതത്​ വെബ്​സൈറ്റുകളിൽ രേഖപ്പെടുത്തുന്ന നല്ലതും മോശമായതുമായ അഭിപ്രായങ്ങളാണ്​ കസ്റ്റമർ റിവ്യൂ. നല്ല അഭിപ്രായങ്ങൾ കൂടുന്നതിനനുസരിച്ച്​ ഉൽപന്നത്തിന്‍റെ സ്റ്റാർ റേറ്റിങ്ങും കൂടും. അപ്പോൾ, കൂടുതൽ റേറ്റിങ്​ ഉള്ളത്​ വാങ്ങുന്നതിന്​ ആളുകൾ മത്സരിക്കും.

എന്നാൽ, എല്ലാ റിവ്യൂവും ഒർജിനലല്ല എന്നാണ്​ നമ്മുടെ പൊലീസുകാർ​ പറയുന്നത്​. ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാൻ ഓൺലൈൻ വില്പനക്കാർ വ്യാജ കസ്റ്റമര്‍ റിവ്യൂകള്‍ പടച്ചുവിടുന്നതായാണ്​ കേരള പൊലീസിന്‍റെ മുന്നറിയിപ്പ്​. ഉപഭോക്താക്കളുടെ വിലയിരുത്തൽ എന്ന വ്യാജേന, പണം കൊടുത്ത്​ എഴുതിപ്പിടിപ്പിച്ച റിവ്യൂകളാണ്​ പലരും തട്ടിപ്പിന്​ ഉപയോഗിക്കുന്നത്​ എന്നാണ്​ കണ്ടെത്തൽ. ഇതുസംബന്ധിച്ച്​ മുൻകരുതലെടുക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും പൊലീസ്​ അഭ്യർഥിക്കുന്നു:


⭐ റിവ്യൂ എഴുതാൻ ഫ്രീലാൻസ് ജോബ് സൈറ്റുകളും സോഷ്യൽ മീഡിയ ഗ്രൂപ്പുകളും ഉപയോഗിക്കുന്നു.

⭐ പോസിറ്റീവ് അവലോകനങ്ങൾക്ക് കാശോ സൗജന്യ ഉൽപ്പന്നമോ വാഗ്ദാനം ചെയ്യുന്നു.

⭐ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു ഉൽ‌പ്പന്നത്തിന്‍റെ പരസ്യത്തിന് ചുവട്ടിൽ ധാരാളം അവലോകനങ്ങൾ‌ പ്രത്യക്ഷപ്പെടുന്നു.

⭐ മോശപ്പെട്ട ഉൽപ്പന്നമെന്നറിയാതെ, റിവ്യൂ എഴുതിയാൽ ഇത്ര ശതമാനം കുറവ് നൽകാമെന്ന ഉറപ്പിന്മേൽ സാധനങ്ങൾ വാങ്ങി പറ്റിക്കപ്പെടുന്നവരും ഉണ്ട്.

⭐ അതിശയിപ്പിക്കുന്ന വിലക്കുറവിൽ മയങ്ങി വീഴരുത്. ബ്രാൻഡും മോഡലും നൽകി സെർച്ച് ചെയ്താൽ പലരുടെ അനുഭവങ്ങളും ഓൺലൈനിൽ കാണാൻ കഴിയും.

⭐നെഗറ്റീവ് അവലോകനങ്ങൾ ഉണ്ടായിരുന്ന ഉൽപന്നത്തിന്​ പെട്ടെന്ന് 5-സ്റ്റാർ റേറ്റിംഗുകൾ ഉണ്ടായത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ? ഗുണനിലവാരം ഒറ്റരാത്രികൊണ്ട് മാറിയിട്ടില്ലെന്ന് കണക്കിലെടുത്താൽ റിവ്യൂ തട്ടിപ്പിനുള്ള ചാൻസ് ഉണ്ട് എന്ന് നമുക്ക് അനുമാനിക്കാം.

⭐ റിവ്യൂയിലെ അവിശ്വസനീയമായ അവകാശവാദങ്ങളും വിചിത്രമായ ഫോർമാറ്റിംഗും ഇമെയിൽ അഡ്ഡ്രസ്സുകളിലെ സംശയാസ്പദമായ അക്ഷരങ്ങളും ശ്രദ്ധിക്കണം.

⭐ വ്യാജ ഉപഭോക്തൃ അവലോകനങ്ങൾ മിക്കപ്പോഴും ഏറ്റവും മികച്ചതായിരിക്കും. റിവ്യൂനേക്കാളും ഉപരി ഉൽപ്പന്നത്തിന്‍റെ സവിശേഷതകൾ വിവരിക്കുന്ന പോലെയായിരിക്കും അത്. അവയിലെ വ്യാകരണവും അക്ഷരവിന്യാസവും പ്രത്യേക രീതിയിലുള്ള പദപ്രയോഗങ്ങളും ശ്രദ്ധിച്ചാൽ അപകടം മനസ്സിലാകും.

⭐ ഇത്തരം വിൽപനക്കാരുടെ ഉൽപ്പന്നങ്ങളുടെ മുൻപുള്ള ഉള്ള റിവ്യൂകളും ശ്രദ്ധിക്കുക.

⭐ ഒരു ഉൽപ്പന്നത്തിന് ഒട്ടനവധി റിവ്യൂകൾ കാണുന്നുണ്ടോ? ആ കമ്പനിയുടെ ഉൽപ്പന്നങ്ങൾക്ക് 5-സ്റ്റാർ റേറ്റിംഗുകൾ മാത്രം നൽകുന്നുണ്ടോ?

⭐ ഒരാൾ ഒന്നിലധികം തവണ ഒരു ഉൽപ്പന്നം അവലോകനം ചെയ്‌തിട്ടുണ്ടോ? ധാരാളം ഇനങ്ങൾ വാങ്ങിയാതായി കാണിച്ച് അവയെല്ലാം അവലോകനം ചെയ്തിട്ടുണ്ടോ? എങ്കിൽ ഉൽപ്പന്നങ്ങൾക്ക് ഓർഡർ നല്കുന്നതിന് മുൻപ്. രണ്ടുതവണ ചിന്തിക്കുക.

⭐ വളരെ ഹ്രസ്വമോ വളരെ ദൈർഘ്യമേറിയതോ ആണോ റിവ്യൂകൾ ? റിവ്യൂ പൂർണ്ണമായും പോസിറ്റീവ് ആണോ ?

⭐ ആവർത്തിച്ചുള്ള അവലോകനമാണോ? ഉൽപ്പന്നത്തിന്റെ മറ്റ് റിവ്യൂകളുടെ അതേ വാക്യങ്ങൾ ആണോ കാണുന്നത് ?

⭐ മുൻപ് സമാന ഉൽപ്പന്നം അവലോകനം ചെയ്തയാൾ തന്നെയാണോ എഴുതിയത് ?

⭐ വ്യാജ ഉപഭോക്തൃ അവലോകനങ്ങൾ കണ്ടെത്താൻ ശ്രമിക്കുമ്പോൾ, സ്റ്റാർ റേറ്റിംഗിനപ്പുറം പോകേണ്ടതുണ്ട്. റിവ്യൂകളുടെ ഉള്ളടക്കം സൂക്ഷ്മമായി പരിശോധിക്കുക.

⭐ ചില സൈറ്റുകൾ വെരിഫൈഡ് പർചേസ് റിവ്യൂ കൊടുക്കുന്നുണ്ട്. അത്തരം റിവ്യൂകൾ വായിച്ചു നോക്കിയാൽ മേന്മകളും ന്യൂനതകളും വ്യക്തമായി മനസ്സിലാക്കാം

⭐ ചില സൈറ്റുകൾ അവരുടെ വിറ്റഴിക്കാത്ത ഉൽപ്പന്നങ്ങൾ, വിറ്റഴിക്കുന്ന ഉൽപ്പന്നങ്ങളുടെ റിവ്യൂവിന്‍റെ കൂടെ ചേർക്കാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ റിവ്യൂ ഏതു ഉത്പന്നത്തി​േന്‍റതാണെന്നു ചെക്ക് ചെയ്യുക.

⭐ നിങ്ങളുടെ കാശാണ്. അത് പാഴാകില്ലെന്ന് ഉറപ്പുവരുത്തുക.



 


Tags:    
News Summary - Tips to Spot Fake Customer Reviews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.