കൊച്ചി: മൂവാറ്റുപുഴ ന്യൂമാൻ കോളജ് അധ്യാപകനായിരുന്ന പ്രഫ.ടി.ജെ. ജോസഫിെൻറ കൈവെ ട്ടിയ കേസിലെ പ്രധാന പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട് ഏതാനു ം മാസമായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ആലുവ കുഞ്ഞുണ്ണിക്കര സ്വദേശി എം.കെ. നാസറി െൻറ ജാമ്യാപേക്ഷയാണ് എറണാകുളം പ്രത്യേക എൻ.െഎ.എ കോടതി തള്ളിയത്.
മറ്റൊരു പ്രതിയായ മുഹമ്മദ് റാഫിയുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മാറ്റിവെച്ചിട്ടുമുണ്ട്. സാക്ഷികളുടെ വിശദാംശങ്ങൾ ലഭിക്കണമെന്ന പ്രതിഭാഗത്തിെൻറ ആവശ്യത്തെ പ്രോസിക്യൂഷൻ നേരത്തേ കോടതിയിൽ എതിർത്തിരുന്നു.
2010 ജൂലൈ നാലിനാണ് പ്രഫസര്‍ ടി.ജെ. ജോസഫ് ആക്രമിക്കപ്പെട്ടത്. കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഒളിവില്‍പോയ ഇരുവരെയും അഞ്ച് വർഷത്തിനുശേഷമാണ് അറസ്റ്റ് ചെയ്തത്. കേസിലെ 13 പ്രതികളെ നേരത്തേ കോടതി ശിക്ഷിച്ചിരുന്നു. ഇതിനുശേഷമാണ് എം.കെ. നാസറും മുഹമ്മദ് റാഫിയും കീഴടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.