കുറ്റ്യാടി: വെള്ളിയാഴ്ച അന്തരിച്ച പ്രമുഖ ഇസ്ലാമിക ചിന്തകനും പ്രഭാഷകനും ജമാഅത്തെ ഇസ്ലാമി കേന്ദ്ര ശൂറ അംഗവുമായ ടി.കെ. അബ്ദുല്ലക്ക് നാടിെൻറ യാത്രമൊഴി. ഒരു രാവ് മുഴുവൻ കുറ്റ്യാടി െഎഡിയൽ പബ്ലിക് സ്കൂളിൽ പൊതുദർശനത്തിനുവെച്ച മൃതദേഹം ശനിയാഴ്ച രാവിലെ എട്ടുമണിക്ക് പാലേരി പാറക്കടവ് ജുമാമസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി. മയ്യിത്ത് നമസ്കാരത്തിന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.െഎ. അബ്ദുൽ അസീസ് നേതൃത്വം നൽകി.
സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ഒഴുകിയെത്തിയ ആയിരങ്ങൾ ഖബറടക്കത്തിന് സാക്ഷിയായി. തുടർന്ന് പള്ളിയിൽ ചേർന്ന അനുശോചന യോഗത്തിൽ എം.െഎ. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ടി.കെയുടെ വിയോഗം നാടിനും പ്രസ്ഥാനത്തിനും വലിയ നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
തെൻറ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് ടി.കെയെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ സെക്രട്ടറി ജനറൽ ടി. ആരിഫലി പറഞ്ഞു. മാസ്മരിക വാക്കുകൾകൊണ്ട് ആളുകളെ പിടിച്ചിരുത്താൻ ശേഷിയുള്ള ടി.കെക്ക് പകരം വെക്കാൻ മറ്റാരുമില്ലെന്ന് മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ പറഞ്ഞു. മലയാളത്തിൽ ഉർദു സാഹിത്യത്തെക്കുറിച്ച് ടി.കെയോളം മനസ്സിലാക്കിയ മറ്റാരും ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ടി.കെ ദ്വയാക്ഷരി' എന്ന കവിത കവി കെ.ടി. സൂപ്പി അവതരിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി അസി.അമീർ പി. മുജീബ്റഹ്മാൻ, സംസ്ഥാന സെക്രട്ടറി ശൈഖ് മുഹമ്മദ് കാരകുന്ന്, എസ്.ഡി.പി.െഎ സംസ്ഥാന വൈസ് പ്രസിഡൻറ് പി. അബ്ദുൽഹമീദ്, കെ.എം.സി.ടി ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ഡോ. കെ.െമായ്തു, ഡി.വൈ.എഫ്.െഎ പേരാമ്പ്ര ബ്ലോക്ക് പ്രസിഡൻറ് പി.എസ്. പ്രവീൺകുമാർ, െഎ.എൻ.എൽ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എൻ.കെ. അബ്ദുൽഅസീസ്, വെൽഫെയർ പാർട്ടി സംസ്ഥാന ൈവസ് പ്രസിഡൻറ് റസാഖ് പാലേരി, എസ്.െഎ.ഒ സംസ്ഥാന പ്രസിഡൻറ് ഇ.എം.അംജദ്അലി, സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് നഹാസ് മാള, നവാസ് പാലേരി, ടി.െക.എം. ഇഖ്ബാൽ, ഖാലിദ് മൂസ നദ്വി, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് ടി. ശാക്കിർ, സി.എച്ച്. ഇബ്രാഹിംകുട്ടി എന്നിവരും സംസാരിച്ചു.
സആദത്തുല്ല ഹുസൈനി അനുശോചിച്ചു
ന്യൂഡൽഹി: ജമാഅത്തെ ഇസ്ലാമി മുൻ കേരള അമീർ ടി.കെ അബ്ദുല്ലയുടെ നിര്യാണത്തിൽ അഖിലേന്ത്യ അമീർ സയ്യിദ് സആദത്തുല്ല ഹുസൈനി അനുശോചിച്ചു. ടി.കെയുടെ ചിന്താബന്ധുരമായ കാഴ്ചപ്പാടുകൾ ആയിരക്കണക്കിന് യുവാക്കളുടെ ധാർമിക സാമൂഹികജീവിതത്തിന് ആവേശം പകർന്നു.
മത, സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളിൽ തികഞ്ഞ അവഗാഹവും ഉൾക്കാഴ്ചയും ഉണ്ടായിരുന്ന അദ്ദേഹത്തിെൻറ ദീർഘകാല സാന്നിധ്യം ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയുടെ വികാസത്തിന് ഏറെ സഹായകമായിരുന്നു. വിയോഗം വ്യക്തിപരമായ നഷ്ടം കൂടിയാണെന്ന് അമീർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.