കോഴിക്കോട്: വഖഫ് ബോർഡ് പ്രവർത്തനം പ്രതിസന്ധിയിലാവാനുള്ള പ്രധാന കാരണം കോവിഡ് ലോക്ഡൗണാണെന്ന് ചെയർമാൻ ടി.കെ. ഹംസ. വിരമിക്കൽ പ്രായം കഴിഞ്ഞും സ്ഥാനത്ത് തുടരുന്ന സി.ഇ.ഒ (ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ) ബി.എം. ജമാലിനെ മുന്നിൽ നിർത്തി പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ പ്രയാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സി.ഇ.ഒയുമായുള്ള നിയമയുദ്ധം കാരണം മൂന്നുമാസമായി വഖഫ് ബോർഡ് യോഗങ്ങളൊന്നും ചേരാത്തതും പ്രവർത്തനം സ്തംഭനാവസ്ഥയിലായതും ഇന്നലെ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുള്ള പ്രതികരണമായാണ് ചെയർമാെൻറ പ്രസ് താവന. വഖഫ് ബോർഡിലെ മറ്റു ജീവനക്കാരെ പോലെയല്ല സി.ഇ.ഒ. ബോർഡിലെ ജീവനക്കാരെ നിയമിക്കുന്നത് വഖഫ് ബോർഡാണ്. വഖഫ് നിയമ പ്രകാരം ജീവനക്കാരുടെ വിരമിക്കൽ പ്രായം 58 ആണ്. സി.ഇ.ഒയെ നിയമിച്ചത് സംസ്ഥാന സർക്കാറാണ്. 2001ലെ വഖഫ് ആക്ട് 23-ാം വകുപ്പിൽ ഇത് വ്യക്തമാക്കുന്നുണ്ട്.
അതുകൊണ്ടുതന്നെ സി.ഇ.ഒ സർക്കാർ ജീവനക്കാരനാണ്. കേരളത്തിൽ സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 56 ആണ്. എന്നാൽ, ഇത് പരിഗണിക്കാതെ സർവിസിൽ തുടരാനാണ് അദ്ദേഹം ശ്രമിച്ചത്. സർക്കാർ വിരമിക്കൽ നോട്ടീസ് നൽകിയിട്ടും അംഗീകരിക്കാതെ അദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു. ഹൈകോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും സർക്കാർ ഉത്തരവ് അംഗീകരിക്കുകയും ചെയ്തു. ഇതിനെതിരെ സുപ്രീംകോടതിയിൽനിന്ന് ലഭിച്ച താൽക്കാലിക ഉത്തരവിലാണ് അദ്ദേഹം സർവിസിൽ തുടരുന്നത്. താമസിയാതെ സുപ്രീംകോടതിയുടെ അന്തിമ വിധിയും വരുന്നമുറക്ക് എല്ലാ പ്രതിസന്ധിയും നീങ്ങുമെന്നും ടി.കെ. ഹംസ പറഞ്ഞു.
ബോർഡിെൻറ പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കേണ്ടത് സി.ഇ.ഒയാണ്. സർക്കാർ നിയമത്തിന് വിരുദ്ധമായി സർവിസിൽ തുടരുന്ന വ്യക്തിയെ മുന്നിൽ നിർത്തി ബോർഡ് പ്രവർത്തനം മുന്നോട്ടുകൊണ്ടുപോവാനൊക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.