മലപ്പുറം: ഏകദൈവ വിശ്വാസത്തില്‍ അധിഷ്ഠിതമായ ഇലാഹീ ഗ്രന്ഥങ്ങള്‍ നല്കപ്പെട്ട മത വിശ്വാസിനികളായ സ്ത്രീകളെ ഇക്കാലത്ത് പ്രയാസകരമായ പ്രത്യേക നിബന്ധനകള്‍ക്ക് വിധേയമായി മുസ്ലിംകള്ക്ക് വിവാഹം ചെയ്യാമെന്നതിെൻറ അടിസ്ഥാനത്തില്‍ ബഹുദൈവവിശ്വാസത്തില് അധിഷ്ഠിതമായ ഗ്രന്ഥങ്ങളില്‍ വിശ്വസിക്കുന്ന അമുസ്ലിം സ്ത്രീകളെ മുസ്ലിംകള്ക്ക് വിവാഹം ചെയ്യാമെന്ന ടി.കെ. ഹംസയുടെ അഭിപ്രായം ഇസ്ലാമിക വിശ്വാസങ്ങള്‍ക്ക് നിരക്കാത്തതും അത് മുസ്ലിംകള്ക്ക് ബാധകമല്ലാത്തതുമാണെന്ന് മലപ്പുറത്ത് ചേര്‍ന്ന സമസ്ത ജില്ല മുശാവറ യോഗം.
യോഗത്തില്‍ പ്രസിഡൻറ് എം.ടി. അബ്ദുല്ല മുസ്ലിയാര് അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി ഇ. മൊയ്തീന് ഫൈസി പുത്തനഴി സമ്മേളന പരിപാടികള്‍ വിശദീകരിച്ചു. കോട്ടുമല മൊയ്തീന് കുട്ടി മുസ്ലിയാര്, കെ. ഹൈദര്‍ ഫൈസി പനങ്ങാങ്ങര, പി.കെ. ഹംസ കുട്ടി ബാഖവി ആദൃശ്ശേരി, കെ.വി. അസ്ഗറലി ഫൈസി പട്ടിക്കാട്, കെ.എ. റഹ്മാന് ഫൈസി കാവനൂര്‍, എം.പി. മുഹമ്മദ് മുസ്ലിയാര് മുടിക്കോട്, ഫഖ്റുദ്ദീന്‍ തങ്ങള്‍ നെല്ലിക്കുത്ത്, അബ്ദുറഹ്മാന് ഫൈസി പാതിരമണ്ണ, അബ്ദുല്‍ ലത്തീഫ് ഫൈസി പാതിരമണ്ണ, ഇ.കെ. കുഞ്ഞമ്മദ് മുസ്ലിയാര് കാട്ടുമുണ്ട, എ.പി. യഅ്ഖൂബ് ഫൈസി രാമംകുത്ത് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.