ടി.എൻ പ്രതാപൻ, അനിൽ അക്കര, രമ്യ ഹരിദാസ് എന്നിവരുടെ കോവിഡ് ഫലം നെഗറ്റീവ്

പാലക്കാട്: വാളയാര്‍ സന്ദര്‍ശിച്ച യു.ഡി.എഫ് ജനപ്രതിനിധികളുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്. എം.പിമാരായ ടി.എന്‍. പ്രതാപന്‍, രമ്യ ഹരിദാസ്, എം.എല്‍.എമാരായ അനില്‍ അക്കര, കെ. ബാബു എന്നിവര്‍ക്ക് കോവിഡ് ഇല്ലെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വാളയാറില്‍ വന്ന മലയാളിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇവർ നിരീക്ഷണത്തിലായിരുന്നു. 

അതേസമയം, മന്ത്രി എ.സി. മൊയ്തീന്‍ സന്ദര്‍ശിച്ച ക്യാംപില്‍ അഞ്ചു പേര്‍ക്ക് കോവിഡ് വന്നിട്ടും മന്ത്രിയോട് നിരീക്ഷണം വേണ്ടെന്നു പറഞ്ഞതില്‍ പ്രതിഷേധിച്ച് ടി.എന്‍. പ്രതാപനും അനില്‍ അക്കരയും ഉപവാസത്തിലാണ്. മന്ത്രി മൊയ്തീന്‍ മെഡിക്കല്‍ ബോര്‍ഡിന്‍റെ നിർദേശപ്രകാരം പൊതുപരിപാടികള്‍ കുറച്ച് വീട്ടില്‍ തന്നെ തുടരുകയാണ്. 

Tags:    
News Summary - TN Partahapan and Anil Akkara Valayar-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.