കൊയിലാണ്ടി: ഒരുകാലത്തെ കായിക പ്രതിഭകളുടെ വളർത്തുകേന്ദ്രമായ ഹൈസ്കൂൾ മൈതാനിക്ക് പുതുജീവൻ നൽകാൻ സ്പോർട്സ് കൗൺസിലിന്റെ പക്കൽനിന്ന് തിരികെ പിടിക്കണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു. കായികരംഗത്തെ അഭിവൃദ്ധി ലക്ഷ്യമിട്ടാണ് കൗൺസിലിന് പാട്ടത്തിനു നൽകിയത്. എന്നാൽ, വാണിജ്യ കേന്ദ്രമാക്കി മാറ്റി പണം സമ്പാദിക്കുന്നതിനായിരുന്നു അവർ മുൻഗണന നൽകിയത്. അതോടെ മികച്ച കളിക്കളം എന്ന സ്വപ്നം പൊലിഞ്ഞു നാശോന്മുഖമായി മൈതാനി.
ഡിസംബർ 17ന് അവർക്ക് പാട്ടത്തിന് നൽകിയതിന്റെ കാലാവധി കഴിയും. മൈതാനിയുടെ ഉപയോഗം ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിന് വിട്ടുനൽകണമെന്ന് ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. സ്കൂൾ സപ്പോർട്ട് ഗ്രൂപ് വിളിച്ചുചേർത്ത യോഗത്തിൽ യു.കെ. ചന്ദ്രൻ അധ്യക്ഷതവഹിച്ചു. സ്റ്റേഡിയത്തിലെ ഗാന്ധി പ്രതിമക്ക് സമീപം നടന്ന ദീപജ്വാല പ്രോജ്വലനം നഗരസഭ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ ചെയർമാൻ ഇ.കെ. അജിത് ഉദ്ഘാടനം ചെയ്തു. എസ്. സുനിൽ മോഹൻ അധ്യക്ഷതവഹിച്ചു. വി.കെ. ജയൻ, കെ. വിജയൻ, സി. സത്യചന്ദ്രൻ, ഇ.എസ്. രാജൻ, ടി.കെ. രാധാകൃഷ്ണൻ, എൻ.വി. വത്സൻ, അഡ്വ. ശ്രീനിവാസൻ, പവിത്രൻ മേലൂർ, എൻ.വി. പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു. യു.കെ. ചന്ദ്രൻ സ്വാഗതവും എം.ജി. ബൽരാജ് നന്ദിയും പറഞ്ഞു. സ്റ്റേഡിയത്തിന്റെ നടത്തിപ്പ് ചുമതല നഗരസഭക്ക് കൈമാറണമെന്ന് എ.സി. ഷൺമുഖദാസ് പഠനകേന്ദ്രം സർക്കാറിനോട് ആവശ്യപ്പെട്ടു. ചേനോത്ത് ഭാസ്കരൻ അധ്യക്ഷതവഹിച്ചു. കെ.കെ. ശ്രീഷു, പത്താലത്ത് ബാലൻ, പി. പുഷ്പജൻ, കെ.കെ. നാരായണൻ, പി.എം.ബി. നടേരി എന്നിവർ സംസാരിച്ചു. സ്കൂൾ മൈതാനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളും രക്ഷാകർത്താക്കളും സ്റ്റേഡിയത്തിനു മുന്നിൽ മനുഷ്യച്ചങ്ങല തീർത്തു.
മുൻ എം.എൽ.എ കെ. ദാസൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സുചീന്ദ്രൻ അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽമാരായ എൻ.വി. പ്രദീപൻ, വി. ബിജേഷ് ഉപ്പാലക്കൽ, എച്ച്.എം ഇൻ ചാർജ് ടി. ഷജിത, രാജേഷ് കീഴരിയൂർ,സി. ജയരാജ്, പി. സുധീർ, എ. സജീവ് കുമാർ, വി.എം. രാമചന്ദ്രൻ, കെ. പ്രദീപ്, ഉണ്ണികൃഷ്ണൻ, ശ്രീലാൽ പെരുവട്ടൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.