കോന്നി മെഡിക്കൽ കോളജിൽ ക്ലാസ് തുടങ്ങാനുള്ള പ്രവർത്തനം ദ്രുതഗതിയിൽ

കോന്നി: കോന്നി ഗവ. മെഡിക്കൽ കോളജിൽ ഈ അധ്യയന വർഷം തന്നെ ക്ലാസുകൾ ആരംഭിക്കാനുള്ള നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ഇതിനായി നാഷനൽ മെഡിക്കൽ കമീഷന്‍റെ അനുമതി ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനം നടക്കുന്നതിനൊപ്പം അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും ഊർജിതമാക്കിയിട്ടുണ്ട്.

അക്കാദമിക് ബ്ലോക്കിൽ ലക്ചറർ ഹാൾ, ലാബ്, ലൈബ്രറി, മ്യൂസിയം എന്നിവടങ്ങളിലേക്കുള്ള ഉപകരണങൾ ക്രമീകരിക്കുകയും ഫർണിച്ചറുകൾ എത്തിക്കുകയും ചെയ്തിട്ടുണ്ട്.കൂടുതൽ ഉപകരണങ്ങൾ എത്തിക്കൊണ്ടിരിക്കുന്നു. മുമ്പ് അനുവദിച്ച തുക ഉപയോഗിച്ചാണ് ഇത് വാങ്ങുന്നത്. കോന്നി മെഡിക്കൽ കോളജിന്‍റെ വികസനത്തിനായി ഇപ്പോൾ 4.43 കോടിയുടെ ഭരണാനുമതിയാണ് നൽകിയിട്ടുള്ളത്.

100 വിദ്യാർഥികൾക്ക് താമസിക്കാൻ കഴിയുന്ന ഹോസ്റ്റലിന്‍റെയും സ്റ്റാഫ് ക്വാർട്ടേഴ്സിന്‍റെയും പണി പുരോഗമിക്കുന്നു. നാഷനൽ മെഡിക്കൽ കമീഷൻ നടത്തിയ പരിശോധനയിൽ ചൂണ്ടിക്കാട്ടിയ പോരായ്മകൾ പരിഹരിച്ചിട്ടുണ്ട്. ഇതിന്‍റെ വിവരങ്ങൾ ഉൾപ്പെടെ കാണിച്ച് കത്ത് അയച്ചിട്ടുമുണ്ട്. കമീഷൻ വീണ്ടും പരിശോധന നടത്തും.

Tags:    
News Summary - To start classes in Konni Medical College at a fast pace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.