കൊട്ടാരക്കര: സെൻകുമാറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി. കഴിഞ്ഞ ദിവസം ഡി.ജി.പി സ്ഥാനത്തുനിന്ന് വിരമിച്ച ടി.പി. സെൻകുമാർ മാധ്യമങ്ങളിലൂടെ എ.ഡി.ജി.പി തച്ചങ്കരിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. തിങ്കളാഴ്ച കൊട്ടാരക്കരയിൽ നടന്ന കേരള പൊലീസ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ല സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് തച്ചങ്കരി ഇക്കാര്യത്തിൽ പ്രതികരിച്ചത്.
ഉദ്ഘാടന പ്രസംഗത്തിൽ അധികാര സ്ഥാനങ്ങളിലെത്തുന്നവരിൽ പലരും കസേര കിട്ടുമ്പോൾ പേരെടുക്കാനായി പലതും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇവരിൽ പൊലീസ് സേനയുടെ എല്ലാ സൗകര്യങ്ങളും അനുഭവിച്ചതിനുശേഷം പുറത്തിറങ്ങി സേനയുടെ അന്തസ്സ് കളയുന്ന പ്രസ്താവന നടത്തുന്നവരുമുണ്ട്. വിരമിച്ച ശേഷം എന്തും പറയാമെന്ന ധാരണയാണ് ചിലർക്ക്. ഇവർ വാവിട്ട വാക്ക് പ്രയോഗിക്കുന്നുണ്ടെന്നും തച്ചങ്കരി പറഞ്ഞു. നടിയെ ആക്രമിച്ച സംഭവമുൾപ്പടെയുള്ള മാധ്യമ പ്രവർത്തകരുടെ മറ്റു ചോദ്യങ്ങൾക്ക് മറുപടി പറയാതെ അദ്ദേഹം ഒഴിഞ്ഞുമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.