തിരുവനന്തപുരം: ബേബി ഡാമിന് സമീപത്തെ 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകി ഉത്തരവിറക്കിയത് ഉന്നത ഉദ്യോഗസ്ഥർ അറിഞ്ഞാണെന്ന് സസ്പെൻഷനിലായ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ്. ഇതുസംബന്ധിച്ച് ബെന്നിച്ചൻ വനം വകുപ്പിന് എഴുതിയ കത്തുൾപ്പെടെ കൂടുതൽ തെളിവുകൾ പുറത്തുവന്നു.
നവംബർ രണ്ടിന് ജലവിഭവ അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് തമിഴ്നാടിനയച്ച യോഗത്തിെൻറ മിനിറ്റ്സും നേരത്തെ പുറത്തുവന്നിരുന്നു. ജലവിഭവ വകുപ്പ് അഡിഷണൽ സെക്രട്ടറി മൂന്നു പ്രാവശ്യം യോഗം നടത്തിയെന്ന് കത്തിൽ ബെനനിച്ചൻ വ്യക്തമാക്കുന്നുണ്ട്. മരം മുറിക്കുള്ള അനുമതി വേഗത്തിലാകണമെന്ന് നിർദ്ദേശിച്ചു. മരം മുറിക്കാൻ കേന്ദ്രാനുമതി ആവശ്യമില്ലെന്നും കത്തിൽ പറയുന്നു.
മരം മുറിക്ക് അനുമതി നൽകിയ വിവാദ ഉത്തരവ് കഴിഞ്ഞ ദിവസം കേരളം റദ്ദാക്കിയിരുന്നു. പിന്നാലെ, ഔദ്യോഗിക കൃത്യനിർവഹണം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി, ഉത്തരവിറക്കിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സസ്പെൻഡും ചെയ്തു. മന്ത്രിസഭ അറിയാതെയാണ് ഉത്തരവെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.
മരം മുറിയ്ക്കാനുള്ള ഫയൽ നീക്കം അഞ്ചു മാസം മുമ്പാണ് തുടങ്ങിയത്. തമിഴ്നാടിന്റെ ആവശ്യത്തിൽ തീരുമെടുക്കാൻ മേയ് മാസത്തിലാണ് വനംവകുപ്പിൽ നിന്ന് ഫയൽ ജലവിഭവകുപ്പിലെത്തുന്നതെന്ന് ഇ ഫയൽ രേഖകള്‍ വ്യക്തമാക്കുന്നു.
തിരുവനന്തപുരം: കേരള-തമിഴ്നാട് ഉദ്യോഗസ്ഥർ വിശദമായി ചർച്ചചെയ്ത ശേഷമാണ് ബേബി ഡാമിന് സമീപത്തെ 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകിയതെന്നതിന് കൂടുതൽ തെളിവുകൾ. നവംബർ രണ്ടിന് ജലവിഭവ അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് തമിഴ്നാടിനയച്ച യോഗത്തിെൻറ മിനിറ്റ്സ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നു. സെപ്റ്റംബർ 17ന് നടന്ന വിഡിയോ കോൺഫറൻസിൽ മരം മുറിക്കാൻ അനുമതി നൽകുന്നത് പരിഗണനയിലാണെന്ന് കേരളം തമിഴ്നാടിനെ അറിയിച്ചിരുന്നു. നവംബർ ഒന്നിലെ ജലവിഭവ അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് വിളിച്ച യോഗം ഉൾപ്പെടെ, നടപടി ക്രമങ്ങൾക്ക് ശേഷമാണ് ചീഫ് വൈൽഡ് ൈലഫ് വാർഡൻ ബെന്നിച്ചൻ തോമസ് നവംബർ അഞ്ചിന് മരംമുറിക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചത്.
മരംമുറി വിഷയത്തിൽ സംയുക്ത പരിശോധനയിൽ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്നും ജലവിഭവ വകുപ്പ് സെക്രട്ടറി ഉന്നതതല യോഗം വിളിച്ചില്ലെന്നും മന്ത്രി റോഷി അഗസ്റ്റിൻ ആവർത്തിക്കുന്നതിനിടെയാണ് ഇൗ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നത്.
ജലവിഭവ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസിെൻറയും വനം-വന്യജീവി പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ്കുമാർ സിൻഹയുടെയും നേതൃത്വത്തിൽ രണ്ടിടത്ത് യോഗങ്ങൾ നടന്നതായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് വിശദീകരണം നൽകി.
അതിെൻറ അടിസ്ഥാനത്തിൽ മരംമുറി വിഷയത്തിൽ സെക്രട്ടറിമാരുടെ പങ്കിനെക്കുറിച്ചും ചീഫ് സെക്രട്ടറി അന്വേഷണം തുടങ്ങിയിട്ടുണ്ട്. മരംമുറി അനുമതി വിവാദമായപ്പോൾ, ഒന്നാം തീയതി യോഗം ചേർന്നില്ലെന്നാണ് ടി.കെ. ജോസ് ജലവിഭവമന്ത്രിയെ അറിയിച്ചത്. എന്നാൽ, സെപ്റ്റംബർ 17ന് നടന്ന യോഗത്തിെൻറ വിശദമായ മിനിറ്റ്സിെൻറ കാര്യം സർക്കാറിൽനിന്ന് മറച്ചുവെക്കുകയോ സർക്കാർ മറച്ചുവെക്കുകയോ ചെയ്തു.
ഇതിനുശേഷമാണ് കുറ്റമെല്ലാം ബെന്നിച്ചനിൽ ചുമത്തി സസ്പെൻറ് ചെയ്തത്. ബെന്നിച്ചൻ സർക്കാറിന് നൽകിയ വിശദീകരണക്കുറുപ്പിൽ നടപടിക്രമങ്ങൾ വിശദമാക്കുന്നതിനൊപ്പം സെപ്റ്റംബർ 17ലെ യോഗത്തിെൻറ മിനിറ്റ്സും ഉൾപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബിഡാമിന് പരിസരത്തെ മരങ്ങള്‍ മുറിക്കാന്‍ തമിഴ്നാടിന് അനുമതി നല്കി വിവാദ ഉത്തരവിറക്കിയ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ബെന്നിച്ചന് തോമസിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തുള്ള ഉത്തരവ് പുറത്തിറങ്ങി. അണക്കെട്ടിന് പരിസരത്തെ മരങ്ങള്‍ മുറിക്കാന്‍ തമിഴ്നാടിന് നല്കിയ അനുമതി റദ്ദാക്കിയ ഉത്തരവും പുറത്തിറങ്ങി.
ബുധനാഴ്ചത്തെ മന്ത്രിസഭായോഗ തീരുമാനപ്രകാരമാണ് മരംമുറി ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കിയത്. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കാന്‍ വനംവകുപ്പ് പ്രിന്‍സിപ്പൽ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹയെയാണ് മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തിയത്.
മന്ത്രിതല ചര്‍ച്ചകള്‍ നടത്താതെയും നടപടിക്രമങ്ങള്‍ പാലിക്കാതെയും ഉത്തരവിറക്കിയതിനാലാണ് ബെന്നിച്ചന് തോമസിനെ സസ്പെൻറ് ചെയ്യുന്നതെന്ന് ഉത്തരവില്‍ പറയുന്നു. 1969 ലെ ഓള് ഇന്ത്യാ സര്‍വീസ് പെരുമാറ്റച്ചട്ട ലംഘനമാണ് ബെന്നിച്ചന് തോമസിെൻറ നടപടി. പി.സി.സി.എഫ് റാങ്കിലുള്ള വനംവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാളാണ് ബെന്നിച്ചന് തോമസ്. അതേസമയം സസ്പെൻഷൻ നടപടികളിൽ െഎ.എഫ്.എസ് ഉദ്യോഗസ്ഥരുടെ സംഘടന മുഖ്യമന്ത്രിയെ പ്രതിഷേധമറിയിച്ചിട്ടുണ്ട്.
ചീഫ് വൈൽഡ് ൈലഫ് വാര്‍ഡനെതിരായ നടപടിക്ക് പുറമെ മറ്റ് ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്നറിയാൻ ചീഫ് സെക്രട്ടറിയെ ചുമലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
കോട്ടയം: വിവാദ മരംമുറി ഉത്തരവുമായി ബന്ധപ്പെട്ട് നവംബർ ഒന്നിന് സെക്രട്ടറിതല യോഗം ചേർന്നിട്ടില്ലെന്ന് ആവർത്തിച്ച് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. യോഗത്തിന് മിനിറ്റ്സോ തീരുമാനങ്ങളോ ഇല്ല. ഒന്നിന് യോഗം ചേർന്നതിെൻറ രേഖയുണ്ടെങ്കിൽ കാണിക്കണം. യോഗം ചേർന്നിട്ടില്ലെന്നാണ് തെൻറ ബോധ്യം. യോഗം നടന്നിട്ടില്ലെന്നാണ് ജലവിഭവ സെക്രട്ടറി തന്നോട് പറഞ്ഞതെന്നും മന്ത്രി പാലായിൽ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
ടി.കെ. ജോസ് യോഗത്തിൽ പങ്കെടുത്തതായി മിനിറ്റ്സുണ്ടെങ്കിൽ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. ജോസിനെ സംരക്ഷിക്കേണ്ട ബാധ്യത തനിക്കില്ല. അദ്ദേഹത്തിെൻറ പങ്കും അന്വേഷിക്കാൻ ചീഫ് സെക്രട്ടറിക്ക് അധികാരമുണ്ട്. ഒരു ഉദ്യോഗസ്ഥനും ക്ലീൻ ചിറ്റ് നൽകിയിട്ടില്ല. മരംമുറി ഉത്തരവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയ സാഹചര്യത്തിൽ റിപ്പോർട്ട് വരുന്നതുവരെ കാത്തിരിക്കാം.17ന് ചേർന്ന യോഗത്തിൽ മരം മുറിക്കാൻ തീരുമാനം എടുത്തിട്ടില്ല. പല വിഷയങ്ങളും അതിൽ ചർച്ചയായിട്ടുണ്ട്. തീരുമാനം എടുത്തോയെന്നതാണ് പ്രശ്നം. ഉണ്ടെങ്കിൽ താനോ തെൻറ ഓഫിസോ അറിഞ്ഞിട്ടില്ല. എല്ലാ യോഗങ്ങളും മന്ത്രി അറിയണമെന്നില്ല. തീരുമാനങ്ങളുണ്ടെങ്കിൽ മന്ത്രി അറിയണം. തീരുമാനം എടുത്തെങ്കിൽ അത് തെറ്റാണ്. വിവാദ ഉത്തരവ് റദ്ദാക്കിയ സാഹചര്യത്തിൽ ഇതിന് പ്രസക്തിയില്ല. തെൻറ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടെങ്കിൽ പരിശോധിക്കും. ചീഫ് െസക്രട്ടറിയുെട റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ നടപടിയെടുക്കും. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ മറുപടിയില്ല -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.