കണ്ണൂർ: നിവേദനം പ്രതീക്ഷിച്ചമട്ടിൽ മുഖ്യമന്ത്രിയുടെ ജയിൽ സന്ദർശനം. എത്തിച്ചേരുമെന്ന് അറിയിച്ചിരുന്നതിെൻറ അരമണിക്കൂർ മുമ്പ് മുഖ്യമന്ത്രി ജയിലിലെത്തിയത് ഉദ്യോഗസ്ഥർക്ക് കൗതുകമായി. ഉന്നത ഉദ്യോഗസ്ഥർപോലുമറിയും മുമ്പ് ചില തടവുകാർ മുൻകൂട്ടി അറിഞ്ഞതുപോലെ നിവേദനം നൽകാനെത്തിയവരുടെ മുൻനിരയിൽ സ്ഥാനം പിടിക്കുകയായിരുന്നു. ഇവരിൽ ടി.പി കൊലക്കേസിലെ കെ.സി. രാമചന്ദ്രനും ടി.കെ. രജീഷുമുണ്ടായിരുന്നു.
കണ്ണൂർ സെൻട്രൽ ജയിലിൽ വിവിധ വികസനസംരംഭങ്ങൾ ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി എത്തിയത്. രാവിലെ ഒമ്പതരക്കായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. പേക്ഷ, അതിനുമുമ്പ് തന്നെ മുഖ്യമന്ത്രി ജയിലിലെത്തി. നേരേത്ത എത്തുമെന്ന് ജയിലിലെ ചില ഉദ്യോഗസ്ഥർക്ക് വിവരം കിട്ടിയതോടെ തടവുകാരുടെ നിവേദനനിര ഒരുങ്ങുകയായിരുന്നു. ഏത് മന്ത്രിയും ജയിലിലെത്തുേമ്പാൾ തടവുകാർ നിവേദനം നൽകാറുണ്ട്. പേക്ഷ, നിവേദനം നൽകാൻ മാത്രം ഒരവസരം ലഭിച്ചതുപോലെയായി മുഖ്യമന്ത്രിയുടെ വരവ്. ജയിൽ സൂപ്രണ്ടിെൻറ മുറിയിലിരുന്ന് മുഖ്യമന്ത്രി ഒാരോ തടവുകാരുടെയും നിവേദനം സ്വീകരിക്കുകയായിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ പഴയ തടവറവാസിയെന്ന നിലയിൽ മുഖ്യമന്ത്രിയിൽനിന്ന് പ്രതീക്ഷിച്ച അനുഭാവപൂർണമായ സഹകരണമാണ് നിവേദനം നൽകിയവർക്ക് കിട്ടിയത്.
35ഒാളം തടവുകാർ മുഖ്യമന്ത്രിയെ കണ്ടു. നേരേത്ത എഴുതിത്തയാറാക്കിയ 20ഒാളം പരാതികൾ കൈമാറി. പരാതികൾ ജയിലിൽ പരിഹരിക്കാനുള്ളതാണെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകുകയാണ് പതിവ്. പേക്ഷ, മുഖ്യമന്ത്രി എല്ലാ പരാതികളും സ്വീകരിച്ചു മടങ്ങി. വ്യക്തിപരമായി പരോൾ അനുവദിക്കാനുള്ളതുൾപ്പെടെയുള്ള അതീവരഹസ്യ സ്വഭാവമുള്ളവയും ഇതിലുൾപ്പെടും. ജയിൽ അഡ്വൈസറി കമ്മിറ്റി അംഗങ്ങളെന്നനിലയിൽ സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജനും ജില്ല സെക്രേട്ടറിയറ്റ് മെംബർ പാനോളി വത്സനും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.