സെൻകുമാറിനെതിരായ കേസ്​: വിധി 14 ലേക്ക്​ മാറ്റി

തിരുവനന്തപുരം: മുൻ ഡി.ജി.പി ടി.പി.സെൻകുമാർ അധികാര ദുർവിനിയോഗം നടത്തി​യെന്നും ഇതിനെതിരെ കേ​െസടുക്കണമെന്നുമാവശ്യപ്പെട്ട്​ നൽകിയ ഹരജിയിൽ വിജിലൻസ്​ കോടതി വിധി പറയുന്നത് ഈ മാസം 14 ലേക്ക് മാറ്റി. കേസിൽ വിജിലൻസി​​െൻറ നിലപാട് കോടതിയിൽ സമർപ്പിച്ചിരുന്നു. ഇൗ കേസിൽ ഇരുഭാഗത്തി​​െൻറയും വാദം പൂർത്തിയായിരുന്നു. വിജിലൻസ് കോടതിയിലെ ​സ്​റ്റെനോഗ്രാഫർ അവധിയിലായതിനാലാണ്​ വിധി പറയുന്നത് മാറ്റുന്നതെന്ന് ഹരജിക്കാരനെ കോടതി അറിയിച്ചു.

തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഡി.ജി.പിയായിരുന്ന സെൻകുമാർ പൊലീസിലെ ഉന്നത അധികാരസ്ഥാനമാനങ്ങൾ ഉപയോഗിച്ച് പല കേസുകളിലും ഇടപെടൽ നടത്തിയെന്നാണ്​ ഹരജിയിലെ ആരോപണം. ​ഇൗ ഹരജിയിൽ വെള്ളിയാഴ്​ച വിധി പറയാനാണ്​ കോടതി നേരത്തേ തീരുമാനിച്ചിരുന്നത്​. 
 

Tags:    
News Summary - TP Senkumar case verdict on 13 September-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.