കൊച്ചി: മുൻ ഡി.ജി.പി സെൻകുമാറിനെതിരായ വ്യാജരേഖ ചമക്കൽ കേസിലെ അന്വേഷണ പുരോഗതി സംബന്ധിച്ച വിശദീകരണം സമർപ്പിക്കണമെന്ന് ഹൈകോടതി. വ്യാജരേഖ സമര്‍പ്പിച്ച് അവധി ആനുകൂല്യം നേടിയെന്ന കേസ് റദ്ദാക്കണമെന്ന സെൻകുമാറിെൻറ ഹരജിയിലാണ് സിംഗിൾ ബെഞ്ച് വിശദീകരണം തേടിയത്. കേസ് വീണ്ടും നവംബർ മൂന്നിന് പരിഗണിക്കാൻ മാറ്റി.
കേസില്‍ സെന്‍കുമാറിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ഹൈകോടതിയുെട ഇടക്കാല ഉത്തരവ് നിലവിലുണ്ട്. കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ (കെ.എ.ടി) അംഗമായി നിയമിക്കുന്നതിന് തെൻറ പേര് പരിഗണിക്കുന്നതിനിടെ ഇൗ കേസുകൾ കുത്തിപ്പൊക്കുന്നത് ദുരുദ്ദേശ്യപരവും നിലനിൽക്കാത്തതുമാണെന്നും രാഷ്ട്രീയ താൽപര്യത്തോടെയാണെന്നുമാണ് ഹരജിയിലെ ആരോപണം.
കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡെവലപ്മെൻറ് ഫിനാൻസ് കോർപറേഷൻ (കെ.ടി.ഡി.എഫ്.സി) എം.ഡിയായിരിക്കെ വായ്പ നൽകിയതിൽ ക്രമക്കേട് കാണിച്ചെന്ന പരാതിയിലെ ത്വരിതാന്വേഷണവും നടപടികളും റദ്ദാക്കണമെന്ന സെൻകുമാറിെൻറ ഹരജിയും പിന്നീട് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.