കോഴിക്കോട് കുണ്ടായിത്തോട് ട്രെയിനിടിച്ച് ഉമ്മയും മകളും മരിച്ചു

കോഴിക്കോട്: കോഴിക്കോടിനും ഫെറോക്കിനുമിടയ്ക്ക് കുണ്ടായിത്തോടിൽ ട്രെയിനിടിച്ച് ഉമ്മയും മകളും മരിച്ചു. പാളം മുറിച്ചുകടക്കുന്നതിനിടെ നസീമ (36), ഫാത്തിമ നിഹല (15) എന്നിവരാണ് മരിച്ചത്. 

ഇന്ന് വൈകീട്ടാണ് അപകടം. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവർ. കൊച്ചുവേളി- ചണ്ഡിഗഡ് സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസാണ് ഇടിച്ചത്. മൃതദേഹങ്ങൾ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Updating...

Tags:    
News Summary - train hit death in Kundayithod Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.