ട്രാന്‍സ്ഗ്രിഡിലെ എസ്റ്റിമേറ്റ്​ തുക വെളിപ്പെടുത്തണം; അഴിമതി സി.ബി.​െഎ അന്വേഷിക്കണ​ം -ചെന്നിത്തല

തിരുവനന്തപുരം: പ്രതിപക്ഷം കിഫ്ബിക്കെതിരല്ല എന്നാൽ കിഫ്ബിയുടെ പേരിലുള്ള അഴിമതിയും ധൂര്‍ത്തിനുമെതിരാണെന്ന് ​ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിഫ്‌ബി -കെ.എസ്.ഇ.ബി പവർഗ്രിഡ് അഴിമതിയിൽ ത​​​െൻറ ചോദ്യങ്ങൾക്കുള്ള ഉത്തരമല ്ല മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയിരിക്കുന്നത്. പുകമറ സൃഷ്ടിച്ചു ആരോപണത്തിൽ നിന്നും തലയൂരാനാണ് മുഖ്യമന്ത്ര ിയുടെ ശ്രമം. കിഫ്‌ബിയിലെ ഓഡിറ്റ് സുതാര്യമാക്കണമെന്ന സ്‌പീക്കറുടെ റൂളിംഗ് പോലും തള്ളി കളഞ്ഞു. മറച്ചു വെക്കാൻ ഒ ന്നുമില്ലെങ്കിൽ കിഫ്ബിയിൽ പൂർണമായി സി.എ.ജി ഓഡിറ്റ് അംഗീകരിക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.

റെഗുലേറ്ററി കമീഷ​​​െൻറ അനുമതി ലഭിച്ചോയെന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നില്ല. ജീവനക്കാരെ കുത്തിനിറച്ചത് എന്തിനെന്ന ചോദ്യത്തിന് ഉത്തരമില്ല. 43000കോടി രൂപയുടെ പദ്ധതിയില്‍ 10000 കോടി രൂപയുടെ ഓഡിറ്റ് മാത്രമാണ് നടക്കുന്നത്. ഫണ്ടുകളെക്കുറിച്ചുള്ള അന്വേഷണം കൃത്യമായി നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഇത്തരത്തില്‍ നടത്തിക്കഴിഞ്ഞാല്‍ പലരും സര്‍ക്കാര്‍ ഭക്ഷണം കഴിക്കേണ്ടി വരും. വിഷയത്തില്‍ സമഗ്രമായ സി ബി ഐ അന്വേഷണം വേണം- രമേശ് ചെന്നിത്തല വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ട് മാത്രം പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയമല്ല. കിഫ്ബി നിയമം നിയമസഭയില്‍ അവതരിപ്പിക്കുന്നതുമുതല്‍ ഇതിലെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. 2016 നവംബറിലാണ് കിഫ്ബി നിയമഭേദഗതി നിയമസഭ പാസാക്കിയത്. നിയമസഭയില്‍ ബജറ്റ് ചര്‍ച്ചചെയ്യാമെങ്കിലും വരവ് ചെലവ് കണക്കുകള്‍ പരിശോധിക്കാന്‍ കഴിയുന്നില്ലെന്ന് 2016ല്‍ തന്നെ ചൂണ്ടിക്കാണിച്ചായിരുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.

നിയമസഭക്കും സര്‍ക്കാരിനും പുറത്ത് കിഫ്ബി സാമ്പത്തിക സമാഹരണം നടത്തുകയും അത് ട്രഷറിക്ക് പുറത്തുകൂടി സമ്പദ്ഘടനയിലെത്തുകയാണെന്ന് അന്ന്‌ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അപാകതകള്‍ പരിഹരിക്കാമെന്നായിരുന്നു അന്ന് ധനകാര്യമന്ത്രി വ്യക്തമാക്കിയത്. പദ്ധതികള്‍ പരിശോധിക്കാന്‍ അപ്രൈസല്‍ ഡിവിഷന്‍ ഉള്ളപ്പോള്‍ ഡെറാലസ് എന്ന കമ്പനി എന്തിനാണ് അപ്രൈസല്‍ നടത്തുന്നതെന്ന്​ പലരും നിയമസഭയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. നിയമസഭയുടേയോ സഭാസമിതികളുടേയോ പരിശോധനക്ക്​ കിഫ്ബി അക്കൗണ്ടുകള്‍ വിധേയമാകാത്തത് വലിയ പോരായ്മയാണെന്നും സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ സ്പീക്കറുടെ റൂളിങും കാറ്റില്‍പറത്തുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും ചെന്നിത്തല ആരോപിച്ചു.

ചെന്നിത്തലയുടെ ആരോപണം വെറും വാചകമടി -ധനമന്ത്രി
തിരുവനന്തപുരം: കിഫ്​ബിയിൽ പ്രതിപക്ഷ നേതാവി​​െൻറ ആരോപണങ്ങൾ വാചകമടിക്കപ്പുറം ഒന്നുമി​െല്ലന്ന്​ ധനമന്ത്രി ഡോ. തോമസ്​ ​െഎസക്​​. സി.എ.ജി ഏത്​ പരിശോധിക്കുന്നതിനും എതിർപ്പി​െല്ലന്നും അദ്ദേഹം മാധ്യമങ്ങ​ളോട്​ പറഞ്ഞു.

സർക്കാറി​​െൻറ പണം ഏത്​ സ്​ഥാപനത്തിന്​ നൽകിയിട്ടുണ്ടെങ്കിലും അത്​ പരിശോധിക്കാനും ഒാഡിറ്റ്​ ചെയ്യാനും സി.എ.ജിക്കാകും. കൊടുത്ത പണം മാത്രമല്ല, എല്ലാ വരുമാനങ്ങളും എല്ലാ ചെലവുകളും ഒാഡിറ്റ്​ ചെയ്യാൻ സി.എ.ജിക്ക്​ അവകാശമുണ്ട്​. ആ അവകാശം വിനിയോഗിക്കണം. ഒാഡിറ്റ്​ നടത്തണം. ആർക്ക്​ എന്ത്​ ഭയം? ഭയക്കേണ്ടവർ പഞ്ചവടിപ്പാലം പണിതവരാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Trans grid scam -CAG Should Audit KIIFB - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.