ഓപ്പറേഷൻ ഫോക്കസ് ത്രീ നടത്തുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ

തിരുവനന്തപുരം : സംസ്ഥാനത്ത് ഓപ്പറേഷൻ ഫോക്കസ് ത്രീ നടത്തുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.കോൺട്രാക്ട് കാര്യേജുകളിൽ അനധികൃത രൂപമാറ്റം, അമിത വേഗത, സ്പീഡ് ഗവർണർ, ലൈറ്റുകൾ, ഡാൻസ് ഫ്ലോർ, അമിതശബ്ദ സംവിധാനം മുതലായ കുറ്റകൃത്യങ്ങൾ കണ്ടെത്തി കർശന നടപടി സ്വീകരിക്കുന്നതിന് ഈമാസം ഏഴ് മുതൽ 16വരെ ഓപ്പറേഷൻ ഫോക്കസ് ത്രീ എന്ന പേരിൽ സ്പെഷ്യൽ ഡ്രൈവ് നടത്തും.

ആർ.ടി.ഓഫീസ്, എൻഫോഴ്സ് മന്റെ് ആർ.ടി. ഓഫീസ്, സബ് ആർ.ടി ഓഫീസുകളിലുള്ള എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ സ്പെഷ്യൽ ഡ്രൈവിൽ പങ്കെടുക്കും. ഈ ഡ്രൈവിനെ സംബന്ധിച്ച റിപ്പോർട്ട് എല്ലാ ദിവസവും വൈകീട്ട് നാലിന് ആർ.ടി.ഒ മാർ സബ് ഓഫീസിലേക്കും, എൻഫോഴ്സ്മെൻറ് ആർ.ടി.ഒ മാർ തങ്ങളുടെ കീഴിലുള്ള സ്ക്വാഡിൻറേതുൾപ്പെടെയും ക്രോഡീകരിച്ച് ഡി.ടി.സിമാർക്ക് നൽകണം. ഡി.ടി.സിമാർ ജില്ല തിരിച്ച് ക്രോഡീകരിച്ച് അഞ്ചിന് മുൻപായി വാട്സപ്പിൽ( 9496809716) നൽകണം.

salekeralamvd@kerala.gov.in എന്ന ഇ-മെയിലിലും റിപ്പോർട്ട് ലഭ്യമാക്കണമെന്നാണ് നിർദേശം.

Tags:    
News Summary - Transport Commissioner that Operation Focus Three will be implemented

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.