കൊച്ചി: കോവിഡ്-19 ഭീഷണിയുടെ പശ്ചാത്തലത്തിൽ സൗദിയിലേക്ക് ജോലി തേടിപ്പോകുന്നതിനും താൽക്കാലിക വിലക്ക്. ഞായറാഴ്ച രാവിലെയാണ് വിലക്കിയ വിവരം വിമാനകമ്പനികൾക്ക് ലഭിച്ചത്. തുടർന്ന് ഞായറാഴ്ച രാവിലെ കൊച്ചി വിമാനത്താവളത്തിൽനിന്ന് ഒമാൻ എയറിൽ സൗദിക്ക് പോകാനെത്തിയ ഏതാനും പേരെ തിരിച്ചയച്ചു. ഉംറ- വിനോദ സഞ്ചാര വിസകൾക്ക് നേരത്തേ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
തൊഴിൽ വിസയിലെത്തുന്നവരെയും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കൊണ്ടുവരരുതെന്നാണ് വിമാനകമ്പനികൾക്ക് ലഭിച്ച നിർദേശം.
രാവിലെ വിമാനത്താവളത്തിലെത്തി പരിശോധന പൂർത്തിയാക്കി വിമാനത്തിൽ കയറാൻ തുടങ്ങുേമ്പാഴാണ് അധികൃതർ അറിയിച്ചതെന്ന് യാത്രക്കാർ പറഞ്ഞു.
അവധിക്ക് നാട്ടിലെത്തിയവരുടെ തിരിച്ചുപോക്കും അനിശ്ചിതത്വത്തിലായേക്കുമെന്നാണ് വിമാന കമ്പനികൾ നൽകുന്ന സൂചന. തൽക്കാലം മറ്റ് രാജ്യങ്ങൾ വഴിയും സൗദിയിലേക്ക് യാത്ര ചെയ്യാനാവില്ല എന്നതാണ് അവസ്ഥ. ചിലർ മസ്കത്തും കുവൈത്തും വഴി കടക്കാൻ ശ്രമിക്കുന്നതിനെത്തുടർന്നാണിത്.
ഇറാന് പുറമേ ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിലും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. തിരിച്ചുപോക്ക് മുടങ്ങുമോ എന്ന ആശങ്കയിൽ ഗൾഫ് രാജ്യങ്ങളിൽനിന്നും നാട്ടിലേക്ക് വരാനിരുന്നവർ അവധി റദ്ദാക്കിയിട്ടുണ്ട്.
യാത്ര മുടങ്ങിയ കോഴിക്കോട് മാവൂർ സ്വദേശി ഷറഫുദ്ദീന്റെ പ്രതികരണം:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.