തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിെൻറ ആള്‍ക്കൂട്ട കൊലയില്‍ വനംജീവനക്കാര്‍ കുറ്റക്കാരല്ലെന്ന് വനം വകുപ്പ് വിജിലൻസിെൻറ കണ്ടെത്തല്‍. മധുവിെൻറ താമസസ്ഥലം കാണിച്ചുകൊടുത്തത് വനം വകുപ്പ് ജീവനക്കാരനല്ലെന്നും വനത്തില്‍നിന്ന് പിടിച്ചുകൊണ്ടുപോകുമ്പോള്‍ മധുവിെൻറ കൈ കെട്ടിയിരുന്നില്ലെന്നതിന് സി.സി.ടി.വി ദൃശ്യങ്ങള്‍ തെളിവാണെന്നുമാണ് റിപ്പോര്‍ട്ട്. മധുവിനെ കാട്ടിക്കൊടുത്തത് വനംവകുപ്പ് ജീവനക്കാരാണെന്നായിരുന്നു പ്രധാന ആരോപണം. മധുവിനെ മര്‍ദിച്ചത് വനം വകുപ്പ് ജീവനക്കാരുടെ സാന്നിധ്യത്തിലാണെന്നും ജനം വനത്തിനുള്ളില്‍ കടക്കുന്നത് തടയാത്തത് ഇവരുടെ കൃത്യവിലോപമാണെന്നും പൊലീസ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാല്‍, സംഭവം അന്വേഷിച്ച വനം വകുപ്പ് വിജിലന്‍സ് ചുമതലയുള്ള പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഈ ആക്ഷേപങ്ങള്‍ തള്ളിക്കളയുന്നു. മധുവിനെ കാട്ടിക്കൊടുത്തത് വനത്തിലെ തേക്ക് വെട്ടിമാറ്റാന്‍ കരാറെടുത്തയാളുടെ ട്രക്ക് ഡ്രൈവറാണ്. പൊലീസിന് ഇയാള്‍ മൊഴിയും നല്‍കിയിട്ടുണ്ട്. മധുവിനെ നാട്ടുകാര്‍ പിടികൂടി കൊണ്ടുവരുന്നത് ഫോറസ്റ്റ് സ്റ്റേഷനിലെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ഈ സമയം മധുവിെൻറ കൈ കെട്ടിയിട്ടില്ല, മര്‍ദിക്കുന്നുമില്ല. അതുകൊണ്ടു തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അസ്വാഭാവികത തോന്നിയില്ല.
ഫോറസ്റ്റ് ചെക്പോസ്റ്റ് പിന്നിട്ട ശേഷമാകാം മധുവിനെ മര്‍ദിച്ചത്. ഇവിടെ വനം വകുപ്പിെൻറ ഉദ്യോഗസ്ഥരുണ്ടായിരുന്നില്ലെന്നുമാണ് വിജിലന്‍സിെൻറ കണ്ടെത്തല്‍. വനം വകുപ്പില്‍ ജീവനക്കാരുടെ കുറവുള്ളതുകൊണ്ട് ആളുകള്‍ വനത്തിനുള്ളില്‍ പ്രവേശിക്കുന്നത് തടയാനാവില്ലെന്നും ന്യായീകരണമുണ്ട്. റിപ്പോര്‍ട്ട് നാളെ സര്‍ക്കാറിന് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.