കരടിയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് പരിക്ക്

നിലമ്പൂർ: തേൻ ശേഖരിക്കാൻ പോകുന്നതിനിടെ കരടിയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് പരിക്ക്. ചാലിയാർ പഞ്ചായത്തിലെ പാലക്കയം കാട്ടുനായ്ക്ക കോളനിയിലെ വിജയന്‍റെ മകൻ അഖിലിനാണ് (25) പരിക്കേറ്റത്. നിലമ്പൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൂട്ടുകാരായ ഏഴുപേർക്കൊപ്പം പോകവെ, പ്ലാക്കൽ ചോലക്ക് മുകളിൽ കാഞ്ഞിരപ്പുഴയുടെ ഭാഗത്തെ പന്തീരായിരം ഉൾവനത്തിലാണ് സംഭവം. സംഘം കരടിക്ക് മുന്നിൽ പെടുകയായിരുന്നു. വീണുകിടന്ന മരത്തിനിടയിൽ പതുങ്ങിയിരുന്ന കരടി മുന്നിലേക്ക് ചാടുകയായിരുന്നു. എല്ലാവരും മരത്തിൽ കയറി. മരത്തിൽ കയറുന്നതിനിടെ അഖിലിന്‍റെ കാലിൽ കരടി കടിക്കുകയായിരുന്നു.

മരത്തിന്‍റെ മുകളിലേക്ക് കയറിയതിനാലാണ് കൂടുതൽ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടതെന്ന് അഖിൽ പറഞ്ഞു. നടക്കാൻ കഴിയാതെവന്നതോടെ കൂടെയുണ്ടായിരുന്നവർ ചുമലിലേറ്റിയാണ് അഖിലിനെ കാട്ടിലൂടെ ആഢ്യൻപാറ ചെക്ക്ഡാമിന് സമീപം എത്തിച്ചത്. ഇവിടെനിന്ന് വാഹനത്തിൽ നിലമ്പൂർ ജില്ല ആശുപത്രിയിൽ എത്തിച്ചു.

Tags:    
News Summary - Tribal youth injured in bear attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.