ഡ്രൈവിങ് അറിയാത്ത ആദിവാസി യുവാവ് 'കാർ മോഷണ' കേസിൽ അറസ്റ്റിൽ; കുടുക്കിയതെന്ന് ബന്ധുക്കൾ

കൽപറ്റ: ഡ്രൈവിങ് അറിയാത്ത ആദിവാസി യുവാവിനെ കാർ മോഷ്ടിച്ചെന്ന കേസിൽ കുടുക്കിയതായി ആരോപണം. വയനാട് മീനങ്ങാടി സ്വദേശിയായ യുവാവിന്‍റെ ഭാര്യയും ബന്ധുക്കളുമാണ് പൊലീസിനെതിരെ രംഗത്തുവന്നത്.

ഒരാഴ്ച മുമ്പാണ് മീനങ്ങാടി അത്തിക്കടവ് പണിയ കോളനിയിലെ ദീപുവിനെ കാർ മോഷ്ടിച്ചെന്നാരോപിച്ച് സുൽത്താൻ ബത്തേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡ്രൈവിങ് അറിയാത്ത ദീപു, രണ്ട് കിലോമീറ്റർ ദൂരം കാർ ഓടിച്ചു കൊണ്ടുപോയി എന്നാണ് പൊലീസ് വാദം. കസ്റ്റഡിയിൽ യുവാവിന് ക്രൂര മർദനമേറ്റതായി ദീപുവിനെ സന്ദർശിച്ച ബന്ധുക്കൾ പറഞ്ഞു.

22കാരനായ ദീപുവിനെക്കുറിച്ച് പൊലീസ് ഉന്നയിക്കുന്ന വാദം നാട്ടുകാരും നിഷേധിക്കുന്നു. എന്നാൽ ആരോപണങ്ങളെല്ലാം നിഷേധിച്ച പൊലീസ്, ദീപു കുറ്റം സമ്മതിച്ചതായും പറയുന്നു. എന്നാൽ കൂലിവേല ചെയ്യുന്ന ദീപുവിന് സൈക്കിൾ പോലും ഓടിക്കാൻ അറിയില്ലെന്നും പൊലീസ് കെട്ടിചമച്ച കേസാണിതെന്നുമാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും ആരോപണം.

മാനന്തവാടി ജില്ല ജയിലിൽ 14 ദിവസത്തേക്ക് റിമാൻഡിലായ ദീപുവിനെ പുറത്തിറക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കാൻ ഒരുങ്ങുകയാണ് കുടുംബം. 

Tags:    
News Summary - Tribal youth ‘who can’t drive’ slapped with car theft case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.