വിദേശ വനിത ലിഗയുടെ തിരോധാനം: ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹരജി

കൊച്ചി: വിദേശ വനിത ലിഗയുടെ തിരോധാനവുമായി ബന്ധപ്പെട്ട്​  ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹരജി. ലിഗ സ്‌ക്രോമി​​​െൻറ സഹോദരി ലിൽസിയാണ്​ ഹരജി നലകിയത്​. ഹരജിയുടെ അടിസ്ഥാനത്തിൽ  കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതി  നോട്ടീസ് നൽകി. ഡിജിപി ഉൾപ്പടെയുള്ള എതിർ കക്ഷികൾ പത്ത് ദിവസത്തിനകം ഇതുസംബന്ധിച്ച്​  വിശദീകരണം നൽകണമെന്നും കോടതി നിർദേശിച്ചു. ഹരജി ഏപ്രിൽ ആറിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

ഇൗ മാസം 14നാണ്​ തിരുവനന്തപുരം പോത്തൻകോട്​ ആയുർവേദ കേന്ദ്രത്തിൽ നിന്ന്​ ലാത്വിയ സ്വദേശിയായ ലീഗയെ കാണാതായത്​. മാനസിക പിരിമുറക്കത്തിനുള്ള ചികിൽസക്കായി സഹോദരിക്കൊപ്പം കേരളത്തിലെത്തിയതായിരുന്നു ലീഗ. ലീഗയുടെ തിരോധനം സംബന്ധിച്ച്​ അന്വേഷണം നടത്തുന്നതിനായി പ്രത്യേക സംഘത്തെ സർക്കാർ നിയോഗിച്ചിട്ടുണ്ട്​.

Tags:    
News Summary - Trivandrum native liga missing-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.